Follow Us On

23

November

2024

Saturday

മാര്‍ ജോര്‍ജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യന്‍: മാര്‍ റാഫേല്‍ തട്ടില്‍

മാര്‍ ജോര്‍ജ് ആലഞ്ചേരി  സഹനങ്ങളിലൂടെ  സഭയുടെ സ്വത്വബോധം വീണ്ടെടുത്ത  ആചാര്യന്‍: മാര്‍ റാഫേല്‍ തട്ടില്‍
പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭാ അസംബ്ലിയുടെ രണ്ടാം ദിനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകള്‍ക്ക് സഭ യുടെ മുഴുവന്‍ ആദരവര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേരനുഭവമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തില്‍ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ വളര്‍ച്ച ആര്‍ക്കും മറക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന കിരീടത്തില്‍ കര്‍ത്താവിന്റെ മുദ്രകളാണ്  ആലഞ്ചേരി പിതാവ് ഏറ്റുവാങ്ങിയ സഹനങ്ങളെന്നും ഇതു സത്യത്തിന്റെ കൂടെ നിന്നതി നാലാ ണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കരം പിടിച്ചും കരുത്തു പകര്‍ന്നും കൂടെയുണ്ടാവണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് മേജര്‍ ആര്‍ച്ചുബിഷപ്  പറഞ്ഞു.
സഭയുടെ കൂട്ടായ്മയ്ക്കായി നിലകൊള്ളുന്നവര്‍ സഹന ത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ജീവിതാനു ഭവമെന്ന്  മറുപടി പ്രസംഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.  മാര്‍ത്തോമ്മായുടെ ജീവിതം ഏറെ സ്വാധീനി ച്ചിട്ടുണ്ടെന്നും ആ ധീരത സഭമുഴുവനിലും വ്യാപിപ്പിക്കണ മെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
ഒരു വ്യാഴവട്ടക്കാലം സഭയെ നയിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവ നകളുടെ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. രാജ്യമാ കെയുള്ള സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം, മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പള്ളികള്‍, സഭാ കാര്യാലയത്തോട് ചേര്‍ന്നുള്ള ഹെറിറ്റേജ് ആന്റ് റിസര്‍ച്ച് സെന്റര്‍, ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഭാപ്രവര്‍ത്തനത്തിന് വാതില്‍ തുറക്കാനുള്ള സാഹചര്യം എന്നിങ്ങനെ ഒട്ടേറെ വേറിട്ട മുന്നേറ്റങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെയും വിവിധ മേലധ്യക്ഷന്മാരുടെയും സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?