വത്തിക്കാന്‍ സിറ്റി: 1991 ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാരോപിച്ച് 33 വര്‍ഷം ജയില്‍ വാസം അനുഭവിച്ചശേഷം ജനുവരിയില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാര്‍ഡിനിയയില്‍ നിന്നുള്ള ഇറ്റാലിയന്‍ ഇടയനായ ബെനിയാമിനോ സുഞ്ചെഡുവിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പോസ്‌തോലിക് കൊട്ടാരത്തിലെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി.
ഇയോ സോനോ ഇന്നസെന്റ് (ഞാന്‍ ഇന്നസെന്റ്) എന്ന പേരില്‍ തന്റെ അഭിഭാഷകനുമായി ചേര്‍ന്ന് ബെനിയാമിനോ രചിച്ച പുസ്തകം മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
തന്നെ മൂന്ന് ആളുകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ് സാക്ഷിപറയുകയും പിന്നീട് ആ ആരോപണങ്ങള്‍ പിന്‍വലിച്ചതായും ചെയ്ത വ്യക്തിയോട് താന്‍ ക്ഷമിച്ചതായും അദ്ദേഹം പറഞ്ഞു. 26 ാം വയസില്‍ അറസ്റ്റിലായ ബെനിയാമിനോയ്ക്ക് ഇപ്പോള്‍ 60 വയസാകുന്നു. 2024 ജനുവരിയില്‍ ഇറ്റലിയിലെ അപ്പീല്‍ കോടതി ബെനിയാമിനോയെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ഇത്രയും കാലം താന്‍ അനുഭവിച്ച ദാരുണമായ ജീവിതം തന്റെ പുസ്തകത്തില്‍ പറയുന്നു. ഈ സമയം ദൈവത്തില്‍ ആശ്രയിച്ചും കുടുംബത്തെക്കുറിച്ചു ചിന്തിച്ചും ശക്തിയാര്‍ജിച്ചതായി അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *