Follow Us On

25

November

2024

Monday

ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്

ബംഗ്ലാദേശിലെ പ്രളയബാധിതരെക്കുറിച്ച് ആശങ്കപ്പെട്ട് ആര്‍ച്ചുബിഷപ്പ് ബിജോയ്

ജലപ്രളയം ബംഗ്ലാദേശില്‍ നാടകീയമായ അവസ്ഥ സംജാതമാക്കിയിരിക്കയാണെന്ന് ഡാക്ക അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ബിജോയ് ഡി ക്രൂസ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബംഗ്ലാദേശില്‍ റൊഹിംഗ്യന്‍ വംശജരുള്‍പ്പടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് പരാമാര്‍ശിച്ചത്. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശിനെ വെള്ളപ്പൊക്കം തളര്‍ത്തിയിരിക്കയാണെന്നും  54 ജില്ലകളില്‍ 14 എണ്ണം വെള്ളത്തിനടിയിലാണെന്നും അവയില്‍ കൂടുതലും നാടിന്റെ കിഴക്കും വടക്കു കിഴക്കും തെക്കുഭാഗത്തുമുള്ളവയാണെന്നും വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ 12 ലക്ഷത്തോളം പേരുണ്ടെന്നും അവരില്‍ 2 ലക്ഷം കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസിന്റെ ബംഗ്ലാദേശ് ഘടകമുള്‍പ്പടെ വിവിധ സംഘടനകള്‍ സഹായഹസ്തവുമായി രംഗത്തുണ്ടെന്നും കാരിത്താസ് സംഘടന 5000 പേര്‍ക്ക് അഭയവും 18000 പേര്‍ക്ക് ഭക്ഷണവും നല്കുന്നുണ്ടെന്നും ആര്‍ച്ച്ബിഷപ്പ് ബിജോയ് വെളിപ്പെടുത്തി.

സേവനപ്രവര്‍ത്തനം തുടരുന്നതിനായി കാരിത്താസ് ബംഗ്ലാദേശിന് ഉദാരമായ സംഭാവനകള്‍ നല്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 21നാണ് പേമാരിമൂലം ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം ആരംഭിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?