Follow Us On

09

June

2025

Monday

ക്രിസ്തുവിന്റെ മുഖം യുവജനങ്ങളില്‍ രൂപപ്പെടണം

ക്രിസ്തുവിന്റെ മുഖം യുവജനങ്ങളില്‍ രൂപപ്പെടണം
പാലക്കാട്: ക്രിസ്തുവിന്റെ മുഖം സ്വന്തമാക്കുന്ന യുവജനങ്ങളായി ഓരോരുത്തരും രൂപപ്പെടണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെസിവൈ എം പാലക്കാട് രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമാ താരം വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായിരുന്നു. തന്റെ ജീവിതവിജയത്തിന് പിന്നില്‍ കെസിവൈഎം, സിഎല്‍സി എന്നീ സംഘടനകളാണെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു.
ബിഷപ് എമരിറ്റസ് മാര്‍ ജേക്കേബ് മനത്തോടത്ത് അനുഗ്രഹ പ്രഭാഷണം  നടത്തി. പാലക്കാട് രൂപതാ കെസിവൈഎം പ്രസിഡന്റ് ബിബിന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാലിന്‍ ജോസഫ്, രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ മേലേമുറിയില്‍, രൂപതാ വൈസ് പ്രസിഡന്റ് ബിന്‍സി പൗലോസ്, മിജാര്‍ക്ക് ഏഷ്യന്‍ പ്രതിനിധി എബിന്‍ കണിവയലില്‍, രൂപതാ സെകട്ടറി അഡ്വ. ടീനാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 പാലക്കാട് ബിഇഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച പടുകൂറ്റന്‍ റാലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. രണ്ടായിരത്തോളം യുവജനങ്ങള്‍ റാലിയില്‍ അണിനിരന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?