Follow Us On

21

September

2024

Saturday

മതനിന്ദ ആരോപണം; ഡോ. ഷാനവാസ് കുമ്പാര്‍ ഒടുവിലുത്തെ ഇര

മതനിന്ദ ആരോപണം; ഡോ. ഷാനവാസ് കുമ്പാര്‍ ഒടുവിലുത്തെ ഇര

സിന്ധ്/പാക്കിസ്ഥാന്‍: മതനിന്ദാ ആരോപണത്തെ തുടര്‍ന്ന്  പാക്കിസ്ഥാനില്‍  ആള്‍ക്കൂട്ട ആക്രമണവും ആള്‍ക്കൂട്ട വിചാരണയും തുടര്‍ക്കഥയാകുന്നു. സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ട് നിന്നുള്ള ഡോ. ഷാനവാസ് കുമ്പാറാണ് മതനിന്ദാ ആരോപണത്തിന്റെ ഏറ്റവും ഒടുവിലുത്തെ ഇര. പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ് ഡോ. ഷാനവാസ് കുമ്പാര്‍ കൊലചെയ്യപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ മതനിന്ദാപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത് അദ്ദേഹമല്ലെന്ന് വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടും മിര്‍പൂരിക്കാസില്‍ പോലീസ് അദ്ദഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

അടുത്തിടെ ക്രൈസ്തവ സ്ത്രീയായ ഷഗുഫ്ത കിരണിനെ റാവല്‍പിണ്ടിയിലെ പ്രത്യേക കോടതി മതനിന്ദാക്കുറ്റത്തിന് വധശിക്ഷക്ക് വിധിച്ചിരുന്നു. മതപരമായ വിഷയത്തില്‍ നടന്ന സംവാദത്തില്‍ മതനിന്ദാപരമായ കാര്യങ്ങള്‍ പോസ്റ്റു ചെയ്തു എന്നാരോപിച്ച് 2021 ജൂലൈ 29 നാണ് പാക്കിസ്ഥാന്‍ ഫെഡറല്‍ ഏജന്‍സി ഷഗുഫ്ത കിരണിനെ അറസ്റ്റ് ചെയ്തത്. ഷഗുഫ്ത ഈ സംവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രവാചകനായ മുഹമ്മദിനോടുള്ള ആദരവില്ലായ്മയാണെന്നുള്ള ഷെരാസ് അഹമ്മദ് ഫറൂക്കിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തിപരമായ വൈരാഗ്യമാണ് ഈ ആരോപണത്തിന്റെ പിന്നിലെന്നും ഷഗുഫ്തയുടെ അഭിഭാഷകനും വോയിസ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകനുമായ റാണാ അബ്ദുള്‍ ഹമീദ് പറഞ്ഞു. ഇതിനിടെയാണ് നാല് കുട്ടികളുള്ള ഷഗുഫ്തയുടെ കുടുംബത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?