Follow Us On

08

June

2025

Sunday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വനിതാ ഫോറം സമ്മേളനം ശ്രദ്ധേയമായി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വനിതാ ഫോറം സമ്മേളനം ശ്രദ്ധേയമായി
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ശ്രദ്ധേയമായി. ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി ആയിരത്തഞ്ഞൂറോളം സ്ത്രീകള്‍ പങ്കെടുത്തു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസികളായി ബ്രിട്ടനില്‍ എത്തിയിട്ടുള്ള സ്ത്രീകള്‍ വിശ്വാസ പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരണമെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സന്‍ അധ്യക്ഷത വഹിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ടോം ഓലിക്കരോട്ട്, വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?