Follow Us On

22

October

2024

Tuesday

ഇന്ത്യന്‍ യുവതി വത്തിക്കാന്റെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയില്‍

ഇന്ത്യന്‍ യുവതി വത്തിക്കാന്റെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയില്‍

ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ നിന്നുള്ള ഡോ. ഫ്രയാ ഫ്രാന്‍സിസിനെ  വത്തിക്കാന്റെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു.  ജീസസ് യൂത്ത് തമിഴ്‌നാട് അസിസ്റ്റന്റ് കോഡിനേറ്ററും ഹോമിയോ ഡോക്ടറുമാണ് ഡോ. ഫ്രയാ. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന 20 യുവജനങ്ങളുടെ സമിതിയിലേക്കാണ് ഫ്രീസ്റ്റൈല്‍ ഡാന്‍സറും ഗിറ്റാറിസ്റ്റും കാമ്പസ് ക്വയര്‍ അംഗവുമായ ഫ്രയയെ തിരിഞ്ഞെടുത്തിരിക്കുന്നത്.
സഭയും യുവനജങ്ങളുമായുള്ള സംവാദം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് പുറമെ യൂത്ത് മിനിസ്ട്രിയിലും സഭയും യുവജനങ്ങളുമായും ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളിലും ഡോ. ഫ്രയാ പങ്കാളിയാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?