Follow Us On

08

June

2025

Sunday

യുഎസിലെ ജോര്‍ജിയ സംസ്ഥാനത്ത് ‘ഹാര്‍ട്ട്ബീറ്റ്’ നിയമം പുനഃസ്ഥാപിച്ചു

യുഎസിലെ ജോര്‍ജിയ സംസ്ഥാനത്ത് ‘ഹാര്‍ട്ട്ബീറ്റ്’ നിയമം പുനഃസ്ഥാപിച്ചു

അറ്റ്‌ലാന്റ/യുഎസ്എ: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ സാധിക്കുന്നത് മുതല്‍ കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്യുന്നത് തടയുന്ന ‘ലൈഫ് ആക്ട്’ യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തെ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കേസില്‍  വിചാരണ കോടതി അസാധുവാക്കിയ നിയമമാണ് ജോര്‍ജിയ സുപ്രീം കോടതി പുനഃസ്ഥാപിച്ചത്.

ഒന്നിനെതിരെ ആറ് ജഡ്ജിമാര്‍ നിയമം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ജോര്‍ജിയ സംസ്ഥാനത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനും സ്വകാര്യതക്കും എതിരാണ് ‘ലൈഫ് ആക്ട്’ എന്ന നിലപാട് സ്വീകരിച്ചുകൊണ്ടാണ് വിചാരണ കോടതി ജഡ്ജി ലൈഫ് ആക്ട് അസാധുവാക്കിയത്. എന്നാല്‍ ഗര്‍ഭസ്ഥശിശുവിനെ കൊല്ലുന്ന പ്രവൃത്തി നിയമപരമായി സ്വാകര്യതയിലുള്ള കടന്നുകയറ്റമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്  പ്രോ ലൈഫ്    സംഘടനയായ ജോര്‍ജിയ ലൈഫ് അലൈന്‍സന്റെ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ ക്ലെയര്‍ ബാര്‍ട്ട്‌ലെറ്റ് നല്‍കിയ അപ്പീലിലാണ് ജോര്‍ജിയ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ജീവനെ സ്‌നേഹിക്കുക എന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും ഈ നിയമം ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും നിയമപരിരക്ഷ നല്‍കുന്നതാണെന്നും ക്ലെയര്‍ ബാര്‍ട്ട്‌ലെറ്റ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?