ഔഗദൗഗു/ബുര്‍ക്കിന ഫാസോ: കത്തോലിക്ക സഭക്ക് രാജ്യത്തുള്ള നിയമപരമായ അസ്ഥിത്വവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ പുതി യ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത് ബുര്‍ക്കിനാ ഫാസോയും പരിശുദ്ധ സിംഹാസനവും. കാനോന്‍ നിയമപ്രകാരം രൂപം നല്‍കുന്ന സംവിധാനങ്ങള്‍ക്ക് നിയമപരമായ അസ്ഥിത്വം നല്‍കാനുള്ള പ്രോട്ടോക്കോളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
പരിശുദ്ധ സിംഹാസനത്തിന് വേണ്ടി ബുര്‍ക്കിനാ ഫാസോയിലെ അപ്പസ്‌തോലിക്ക് ന്യണ്‍ഷ്യോ ആര്‍ച്ചുബിഷപ് മൈക്കിള്‍ എഫ് ക്രോട്ടിയും ബുര്‍ക്കിനോ ഫാസോയ്ക്ക് വേണ്ടി വിദേശകാര്യവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരാമോകോ ജീന്‍ മേരി ട്രാവോറുമാണ് പുതിയ പ്രോട്ടോക്കോള്‍ കൂട്ടിച്ചേര്‍ത്ത ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സുവിശേഷവത്കരണ ദൗത്യങ്ങളില്‍ പുതിയ പ്രോട്ടോക്കോള്‍ സഹായകമാകും.
Leave a Comment
Your email address will not be published. Required fields are marked with *