Follow Us On

28

June

2025

Saturday

മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍

മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ മാന്നാനം ആശ്രമ ദൈവാലയത്തില്‍ നവംബര്‍ 13 മുതല്‍ 17 വരെ മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും.
കണ്‍വന്‍ഷന് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്‍ക്കര നിര്‍വഹിക്കും. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണിലിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കണ്‍വന്‍ഷന്‍.
ഉച്ചകഴിഞ്ഞ് നാലുമുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം മൂന്നുവരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
മാന്നാനം ആശ്രമം പ്രിയോര്‍ റവ. ഡോ. കുര്യന്‍ ചാലങ്ങാടി മുഖരക്ഷാധികാരിയായും, ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍ (ചെയര്‍മാന്‍), കുഞ്ഞുമോന്‍ കുറുമ്പനാടം (വൈസ് ചെയര്‍മാന്‍), ജോണി കുര്യാക്കോസ് കിടങ്ങൂര്‍, കെ.സി. ജോയി കൊച്ചുപറമ്പില്‍ (ജനറല്‍ കണ്‍വീനേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?