ഗോഹട്ടി, അസം: നാലു ദിവസങ്ങളിലായി നടന്ന ഇന്ത്യയിലെ കാനോന്‍ നിയമപണ്ഡിതന്മാരുടെ 37-ാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് ഗോഹട്ടിയില്‍ സമാപിച്ചു.
‘പീനല്‍ സാക്ഷന്‍സ് ഇന്‍ ദ ചര്‍ച്ച്’ എന്നതായിരുന്നു നോര്‍ത്ത് ഈസ്റ്റ് ഡയസഷന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടന്ന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.
മേജര്‍ സൂപ്പിരിയര്‍മാരെയും രൂപതയെയും സാഹയിക്കുന്നതിന് കാനോന്‍ നിയമപണ്ഡിതന്മാര്‍ക്ക് കാനോന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ മൂലച്ചിറ പറഞ്ഞു. സഭാസമൂഹങ്ങളുടെ നന്മയ്ക്കായി കാനോന്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും അറിവും വളര്‍ത്തിയെടുക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സൊസൈറ്റി പ്രസിഡന്റ് ഫാ. ടി. ലൂര്‍ദ്‌സ്വാമി പറഞ്ഞു. കാനോന്‍ ലോ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ആല്‍ബര്‍ട്ട് ഹെംറോന്‍ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. കാനോന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗങ്ങളായ 130 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 1987 ലാണ് കാനോന്‍ ലോ സൊസൈറ്റി സ്ഥാപിതമായത്.
Leave a Comment
Your email address will not be published. Required fields are marked with *