Follow Us On

22

November

2024

Friday

അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് സിസ്റ്റേഴ് ഓഫ് ബോണ്‍ സുക്കോര്‍

അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് സിസ്റ്റേഴ് ഓഫ് ബോണ്‍ സുക്കോര്‍

ബെയ്‌റൂട്ട്/ലെബനോന്‍: 800 അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ കോണ്‍വന്റ് തുറന്നുനല്‍കി ലബനനിലെ സിസ്റ്റേഴ്‌സ് ഓഫ് ബോണ്‍ സുക്കോര്‍ സന്യാസിനിമാര്‍. അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം മാത്രമല്ല ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും സന്യാസിനിമാര്‍ ലഭ്യമാക്കി വരുന്നതായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

15 സന്യാസിനിമാര്‍ ജീവിക്കുകയും അവരുടെ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ നടത്തുകയും ചെയ്തിരുന്ന സ്ഥലത്താണ് ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭയുടെ കീഴിലുള്ള സന്യാസിനിസമൂഹം 800 അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത്. ബോംബിംഗിന്റെ ആദ്യ ദിനം ഒരു ഡസനോളം ആളുകള്‍ തങ്ങളുടെ അടുക്കല്‍ അഭയം തേടിയെത്തിയെന്നും  പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ഇനി ആരെയും സ്വീകരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ 800 പേര്‍ അഭയം തേടിയതായും സന്യാസിനിസഭയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍  ജോസിലിന്‍ ജൗമാ പറഞ്ഞു.

നേരത്തെ തന്നെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നതായും അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ കുട്ടികള്‍ ഇവര്‍ നടത്തുന്ന സ്‌കൂളില്‍ പഠിക്കാന്‍ എത്തിയിരുന്നതായും മദര്‍ കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികള്‍ക്ക് എല്ലാ ദിവസവും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കോണ്‍വെന്റില്‍ നിന്ന് നല്‍കുന്നുണ്ട്.  അഭയാര്‍ത്ഥികളായി താമസിക്കുന്നവരുടെ സഹായത്തോടെയാണ് ഈ ഭക്ഷണം പാകം ചെയ്യുന്നത്. ഇവര്‍ക്ക് നല്‍കുന്ന ഭൗതിക സഹായങ്ങള്‍ക്കൊപ്പം  അവരുടെ ആകുലതകള്‍ കേള്‍ക്കാനും തങ്ങള്‍ സമയം കണ്ടെത്തുന്നുണ്ടെന്ന് മദര്‍ ജൗമാ പറഞ്ഞു. കുട്ടികളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി അവര്‍ക്ക് വേണ്ടി കളികളും മറ്റ് പരിപാടികളും സംഘടിപ്പിക്കും.  നാളെ എന്താകുമെന്ന ചിന്ത വലിയ സമ്മര്‍ദ്ദം നല്‍കുന്നതിനാള്‍ ഒരോ ദിവസവും അന്നന്നുവേണ്ട കാര്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും മദര്‍ വ്യക്തമാക്കി. തങ്ങളുടെ ദൗത്യം വിശ്വസ്തതയോടെ നിര്‍വഹിക്കുവാന്‍ മദര്‍ എല്ലാവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?