Follow Us On

22

November

2024

Friday

വനം വകുപ്പ് ജനങ്ങളെ കബളിപ്പിക്കുന്നു

വനം വകുപ്പ് ജനങ്ങളെ കബളിപ്പിക്കുന്നു
മാനന്തവാടി: ഇഎസ്എ, ബഫര്‍ സോണ്‍ വിഷയങ്ങളില്‍ വനം വകുപ്പ് വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി. ഇഎസ്എ വിജ്ഞാപനത്തില്‍ വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടുന്നുണ്ട്.
ബഫര്‍ സോണില്‍ വയനാട്ടിലെ 26 പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിഴുള്ളതായി വിവരാവകാശം വഴി ലഭിച്ച മാപ്പ് പരിശോധിച്ചാല്‍ വ്യക്തമാകും. അതില്‍ വടക്കനാട്, ചെതലയം, പള്ളിവയല്‍, കരിപ്പൂര്‍, മുത്തങ്ങ, പൊന്‍കുഴി, തലപ്പുഴ, നായക്കെട്ടി, ഒറ്റപ്പാലം, പഴൂര്‍, തോട്ടാമുല എന്നീ ജനവാസ മേഖലകള്‍ പൂര്‍ണമായും വനമേഖല എന്ന് രേഖപ്പെടുത്തിയാണ് വനം വകുപ്പ് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇരുളം, ഓര്‍ക്കടവ് കണ്ണാരം പുഴ, കുറിച്ചിപ്പറ്റ, പാക്കം, ചേകാടി ,പടമല, കുറുക്കന്‍ മുല, ഇരുമ്പു പാലം, മണിവയല്‍, പനവല്ലി തുടങ്ങിയ പ്രദേശങ്ങള്‍ ബഫര്‍ സോണായും രേഖപ്പെടുത്തിയിരിക്കുന്നു.
ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബഫര്‍സോണ്‍ വനത്തില്‍ മാത്രമാണെന്ന് രേഖപ്പെടുത്തി വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയിരിക്കുന്നത്. വയനാടിന്റെ ഭൂരിപക്ഷ മേഖലകളും ഇഎസ്എ, ബഫര്‍ സോണ്‍ മേഖലകളിലൂടെ വനഭൂമിയാക്കാ നുള്ള ഗൂഢശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
 ഇഎസ്എ, ബഫര്‍സോണ്‍ വിഷയങ്ങളില്‍  കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ സമരം നടത്തും. ഇഎസ്എക്ക് എതിരെ പതിനായിരത്തോളം പരാതികള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു. ബഫര്‍സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ബോധവല്ക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, ഗ്രാമ കൂട്ടായ്മ, വാഹന പ്രചാരണ  ജാഥ എന്നിവ നടത്തും.
 ബഫര്‍ സോണ്‍, ഇഎസ്എ മാപ്പുകള്‍ പിന്‍വലിക്കുക, ഇഎസ്എ വനത്തിനുള്ളില്‍ മാത്രമാക്കുക, ജനവാസ കേന്ദ്ര ങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, വയനാട് ജില്ലാ പിറവി ദിനമായ നവംബര്‍ ഒ ന്നിന് വെള്ളിയാഴ്ച വയനാട് കലക്ടറേറ്റിന് മുമ്പില്‍ ഉപവാസ ധര്‍ണ നടത്തും.
ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.  കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ഫാ. സെബാസ്റ്റ്യന്‍  ലംകുന്നേല്‍, ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, ഫാ. വിനോദ് പാക്കാനക്കുഴി, ഫാ. ടോമി പുത്തന്‍പുര, സജി ഫിലിപ്പ്, ഡോ. സാജു കൊല്ലപ്പള്ളി, സാജു പുലിക്കോട്ടില്‍, തോമസ് പട്ടമന, അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, ഡേവി മങ്കുഴ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?