Follow Us On

22

November

2024

Friday

മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണം

മുനമ്പം ഭൂമി പ്രശ്നം ഉടന്‍ പരിഹരിക്കണം
കാക്കനാട്: മുനമ്പം ഭൂമി പ്രശ്നം  ഉടന്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കാതെ നിയമപരമായും വസ്തുതാപരമായും ഈ വിഷയം പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ മുന്‍കൈയെടുക്കണമെന്ന് മാതൃവേദി ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ മാത്രമല്ല സമൂഹ ജീവിത സ്വസ്ഥതയെ തകര്‍ക്കും.
ഏത് പരിതസ്ഥിതിയിലും മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. സാധാരണകാരന്റെ  പ്രത്യേകിച്ചും, സമൂഹത്തിന്റെ  താഴെതട്ടില്‍ ക്ലേശത അനുഭവി ക്കുന്നവരുടെ ദു:ഖ-ദുരിത-രോദനങ്ങള്‍ക്ക് മുമ്പില്‍ കാതും കണ്ണുമടച്ച് അന്ധകാര ശൂന്യത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭരണ നേതൃത്വത്തിലുള്ളവര്‍ കണ്ണും മനസും തുറന്ന് പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് മുനമ്പത്ത് അമ്മമാരുടെ വേദനയില്‍ പങ്കു ചേര്‍ന്ന് ഗ്ലോബല്‍ മാതൃവേദി ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?