Follow Us On

08

November

2024

Friday

കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ്; ശ്രേയസിന്റെ നേതൃത്വത്തില്‍ സെമിനാര്‍

കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ്; ശ്രേയസിന്റെ നേതൃത്വത്തില്‍ സെമിനാര്‍
ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തില്‍, കാര്‍ബണ്‍ ന്യൂട്രാലിറ്റി കാമ്പസുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്കുവേണ്ടി പ്രകൃതി സൂക്ഷിപ്പുകാരനായി ഓരോ മനുഷ്യനും മാറ്റപ്പെടേണ്ടത് ഏറ്റവും അനിവാ ര്യമായിരിക്കുന്ന ഈ സമയത്ത് ആത്മീയതയിലൂന്നിയ ആവാസ വ്യവസ്ഥയുടെ പുനരുജീവനത്തിലൂടെ പ്രകൃതി സംരക്ഷണ ത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സിനഡല്‍ കമ്മീഷന്‍ അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി ജസ്റ്റിസ് ഫോര്‍ പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍  ക്ലാസെടുത്തു.
വയനാടിന്റെ മാറിയ കാലാവസ്ഥയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് തടയിടേണ്ടതിന് ശ്രേയസിന്റെ ഗ്രീന്‍ ഓഡിറ്റിംഗ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ ജനകീയ മാതൃകയ്ക്ക് രൂപതയുടെ സ്ഥാപനങ്ങളിലൂടെ തു ടക്കം കുറിക്കുന്നതിന്റെ ആദ്യപടിയാണ് ഈ ബോധവത്കരണ ക്ലാസ്.
കഴിഞ്ഞ 46 വര്‍ഷമായി ശ്രേയസ് നടപ്പാക്കി വരുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും മാതൃകളും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിക്കല്‍ വിശദീകരിച്ചു. പഴശിരാജ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ ബാരി, അല്‍ഫോണ്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ കുമാര്‍, ബത്തേരി ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ജയകല, ശ്രേയസ് പ്രോഗ്രാം മാനേജര്‍ കെ.വി. ഷാജി എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബത്തേരി രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍, ശ്രേയസ് കേന്ദ്ര, മേഖലാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?