Follow Us On

21

November

2024

Thursday

‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ പാപ്പയുടെ ഉച്ചഭക്ഷണം

‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം ദരിദ്രര്‍ക്കായുള്ള ആഗോളദിനത്തില്‍ പാപ്പയുടെ ഉച്ചഭക്ഷണം

വത്തിക്കാന്‍ സിറ്റി: ദരിദ്രരുടെ ആഗോളദിനമായി ആചരിക്കുന്ന നവംബര്‍ 17-ന് ‘ദൈവത്തിന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുള്ള’ 1300 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയും ഇറ്റാലിയന്‍ റെഡ് ക്രോസുമായി സഹകരിച്ചാണ് അന്നേദിനം പോള്‍ ആറാമന്‍ ഹാളി ല്‍ ഏറ്റവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ക്ലേശിതരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് വേണ്ടിയുള്ള ഉച്ചഭക്ഷണം ക്രമീകരിക്കുന്നത്. കൂടാതെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മേല്‍നോട്ടത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യം ആരോഗ്യപരിപാലനവും അന്നേ ദിവസം ഒരിക്കിയിട്ടുണ്ട്. 2016 മുതല്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ തലേ ഞായറാഴ്ച ദരിദ്രര്‍ക്കായുള്ള ആഗോളദിനമായി ആചരിച്ചുവരുന്നു.

”ദരിദ്രന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നു.”(പ്രഭാഷ. 21 : 5) എന്ന ഈ വര്‍ഷത്തെ പ്രമേയം ആസ്പദമാക്കി നല്‍കിയ സന്ദേശത്തില്‍ ദരിദ്രരുടെ ഭൗതിക ആവശ്യങ്ങള്‍ക്കൊപ്പം അവരുടെ ആത്മീയ ആവശ്യങ്ങളും നിറേവറ്റുവാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പ പറഞ്ഞു. ദരിദ്രരുടെ പ്രാര്‍ത്ഥന നമ്മുടെ കൂടെ പ്രാര്‍ത്ഥനയാക്കി അവരോടൊപ്പം പ്രാര്‍ത്ഥിക്കണം. ആത്മീയ പരിചരണത്തിന്റെ അഭാവമാണ് ദരിദ്രരോട് ചെയ്യാവുന്ന ഏറ്റവും വലിയ വിവേചനം. വിശ്വാസത്തോട് വലിയ തുറവി പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം ദരിദ്രരും. അവര്‍ക്ക് വിശ്വാസത്തിലുളള വളര്‍ച്ചയും കൂദാശകളും നിഷേധിക്കരുത്. ദരിദ്രരോടുള്ള നമ്മുടെ പ്രത്യേക പരിഗണന അവര്‍ക്ക് പ്രത്യേകമായ ആത്മീയ പരിപാലനം നല്‍കുന്നതിലേക്ക് നയിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?