കൊച്ചി: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനമാണ് നിയമനം നടത്തിയത്.
ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറലായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. കെസിബിസി വക്താവിന്റെ ചുമതലയും ഫാ. തോമസ് തറയില്‍ നിര്‍വഹിക്കും. ഡിസംബര്‍ 21-ന് സ്ഥാനമേറ്റെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *