Follow Us On

20

June

2025

Friday

യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്‍ ലീഡേഴ്‌സ് മീറ്റ്

യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്‍ ലീഡേഴ്‌സ് മീറ്റ്
തലശേരി: കത്തോലിക്ക കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കൗണ്‍സില്‍ മലബാര്‍ റീജിയന്റെ ലീഡേഴ്‌സ് മീറ്റ് നടത്തി. തലശേരി, താമരശേരി, മാനന്തവാടി രൂപത കമ്മിറ്റികളുടെ കീഴിലുള്ള യുവജന നേതാക്കളാണ്  തലശേ രിയില്‍ സമ്മേളിച്ചത്.
ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിക്കൊണ്ട്, അസംഘടിതരായ കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഭരണകൂട ഭീകരതയ്‌ക്കെതിരെ സധൈര്യം പോരാടുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശക്തിയാണ് യൂത്ത് കൗണ്‍സിലെന്ന് അദ്ദേഹം പറഞ്ഞു.
 യൂത്ത് കൗണ്‍സിലിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ എലന്തൂര്‍ അധ്യക്ഷനായിരുന്നു. തലശേരി അതിരൂപത യുവജന ഡയറക്ടര്‍ ഫാ. അഖില്‍ മുക്കുഴി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി പുഞ്ചകുന്നേല്‍, തലശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ട്രീസ ലിസ് ബാസ്റ്റ്യന്‍, ജോയ്‌സ് മേരി, സിജോ കണ്ണേഴത്ത്, ഷിജോ ഇടയാടി, അബി മാത്യൂസ് കാഞ്ഞിരപ്പാറ, എബിന്‍ കുമ്പുക്കല്‍, രാജീവ് കണിയാന്തറ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?