ബംഗളൂരു: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) കീഴിലുള്ള നാഷണല്‍ ബിബ്ലിക്കല്‍, കാറ്റെകെറ്റിക്കല്‍, ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍ബിസിഎല്‍സി) കത്തോലിക്കാ സഭയിലെ ഡീക്കന്‍മാര്‍ക്കായി ആറ് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘ഇന്ത്യയിലെ സിനഡല്‍ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ സഭ’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പരിപാടി ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയുടെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ചു. സെമിനാറില്‍ 5 കോണ്‍ ഗ്രിഗേഷനുകളിലെ 27 രൂപതകളില്‍നിന്നുള്ള 92 ഡീക്കന്‍മാര്‍ പങ്കെടുത്തു.
അഹമ്മദാബാദിലെ പ്രശാന്ത് ഡയറക്ടര്‍ റവ. ഡോ. സെഡ്രിക് പ്രകാശ് എസ്.ജെ, എന്‍ബിസിഎല്‍സി ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ബംഗളൂരു അതിരൂപത സഹായമെത്രാന്മാരായ ഡോ. സതീഷ് കുമാര്‍, ഡോ. ജോസഫ് സൂസൈനാഥന്‍, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എസ്.ബി.എം ഡയറക്ടര്‍ ഡോ. ടി.വി. തോമസ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എംബിഎ വിഭാഗം മേധാവി ഡോ. മറീന മാത്യു. എന്നിവര്‍ പ്രംസഗിച്ചു. എന്‍ബിസിഎല്‍സി ഡയറക്ടര്‍ റവ. ഡോ. ജോണ്‍ ബാപ്റ്റിസ്റ്റും റവ. ഡോ. നിസണ്‍ ലൂക്കയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *