Follow Us On

21

April

2025

Monday

കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഓര്‍മയായി

കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ സിസ്റ്റര്‍ ഫ്രാന്‍സിസ് ഓര്‍മയായി
തളിപ്പറമ്പ്: കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറും ഹെവി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിതയുമായ പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ഫ്രാന്‍സിസ് ഡിഎസ്എസ് (74) അന്തരിച്ചു. സംസ്‌കാരം പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി.
1976 ല്‍ ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ദീനസേവനസഭയുടെ അനാഥാലയത്തിലെ രോഗികളായ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഓടിക്കുന്നതിനാണ് സിസ്റ്റര്‍ ഹെവി ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയത്.
കാസര്‍ഗോഡ് കോളിച്ചാല്‍ പതിനെട്ടാംമൈലിലെ പരേതരായ അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തെ മകളാണ്. പട്ടുവം, മാടായി, കാരക്കുണ്ട്, ആന്ധ്രാപ്രദേശ്, മേപ്പാടി, ബത്തേരി, മൂലംകര, കോഴിക്കോട്, മുതലപ്പാറ, മരിയപുരം, തിരുവനന്തപുരം, കൊടുമണ്‍, അരിപ്പാമ്പ്ര, കളമശേരി, കാരാപറമ്പ്, കോളിത്തട്ട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?