Follow Us On

08

June

2025

Sunday

കമ്മ്യൂണിക്കേഷന്‍സിന്റെയും സുരക്ഷാ സേനയുടെയും ജൂബിലി ദിവ്യബലികളില്‍ പാപ്പ കാര്‍മികത്വം വഹിക്കും

കമ്മ്യൂണിക്കേഷന്‍സിന്റെയും സുരക്ഷാ സേനയുടെയും ജൂബിലി ദിവ്യബലികളില്‍ പാപ്പ കാര്‍മികത്വം വഹിക്കും

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി വരുന്ന ആഴ്ചകളില്‍ ആഘോഷിക്കുന്ന  കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലിയുടെയും സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെയും ദിവ്യബലികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ  കാര്‍മികത്വം വഹിക്കും. കമ്മ്യൂണിക്കേഷന്‍സിന്റെ ജൂബിലി ജനുവരി 24 മുതല്‍ 26 വരെയാണ് നടക്കുന്നത്.

ദൈവവചനത്തിന്റെ ഞായറാഴ്ചയായി കൂടെ ആചരിക്കുന്ന ജനുവരി 26നാണ് ഇതോടനുബന്ധിച്ചുള്ള പാപ്പയുടെ ദിവ്യബലി. രണ്ടാഴ്ചയ്ക്കുശേഷം, ഫെബ്രുവരി ഒന്‍പതിന് സായുധ സേനയുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിക്കുന്ന ദിവ്യബലിയിലും ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുമെന്ന്  ആരാധനക്രമവത്സരത്തിലെ മാര്‍പാപ്പയുടെ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിക്കുന്ന കലണ്ടറില്‍ വത്തിക്കാന്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?