Follow Us On

30

January

2025

Thursday

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പദ്മഭൂഷണ്‍

എറണാകുളം: പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവിയായ ഡോക്ടറിന് 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ്‍ പുരസ്‌കാരം കേരളത്തിനും കേരളത്തിലെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും സമര്‍പ്പിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രതികരിച്ചു.

എറണാകുളം സൗത്ത് പറവൂര്‍ സ്വദേശിയായ ഡോ. ജോസ് ചാക്കോയാണ്  കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹൃദ്രോഗികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ക്കായി  സഹായം നല്‍കുന്ന ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മ പുരസ്‌കാരങ്ങള്‍ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?