Follow Us On

30

January

2025

Thursday

സറാക്‌സ് 2025 വിദ്യാഭ്യാസ ഉച്ചകോടി ഫ്‌ളാഗ് ഓഫ് ചെയ്തു

സറാക്‌സ് 2025  വിദ്യാഭ്യാസ ഉച്ചകോടി  ഫ്‌ളാഗ് ഓഫ് ചെയ്തു

പാലക്കാട്: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകള്‍ പരിചയപ്പെടാനും, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സമഗ്ര പരിശീലനത്തിനുമായി നടത്തുന്ന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ സെറാക്‌സിന്റെ ഫ്‌ളാഗ് ഓഫ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വഹിച്ചു. സാന്‍ജോ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ നേതൃത്വത്തിലാണ് 2 ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നത്. പാലക്കാട് വെള്ളപ്പാറയിലെ സാന്‍ജോ എജുക്കേഷന്‍ കോംപ്ലക്‌സില്‍ ഫെബ്രുവരി 21, 22 ദിവസങ്ങളിലാണ് വിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നത്.

രാജ്യത്തെ പ്രമുഖരായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് പുറമേ വിദേശ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉച്ചകോടിയില്‍ പങ്കെടുക്കും. എഡ്യൂക്കേഷന്‍ എക്‌സ്‌പോ, വിവിധ വിഷയങ്ങളിലുള്ള പേപ്പര്‍ പ്രസന്റേഷന്‍, വിദ്യാഭ്യാസ കോണ്‍ക്ലേവ്, കുട്ടികളുടെ മികവു തെളിയിക്കുന്ന എഡ്യു കാര്‍ണിവല്‍, ബുക്ക് ഫെയര്‍, അറിവ് ആരോഗ്യം ആഹാരം എന്ന ആശയങ്ങളിലൂന്നിയ ഫുഡ് ഫെസ്റ്റ് എന്നിവ വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.കഴിഞ്ഞ ആറുമാസം വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളിലും പഠനപുസ്തകങ്ങളിലും പരിശീലിച്ചവയാണ് രണ്ടുദിവസത്തെ കാര്‍ണിവലില്‍ അവതരിപ്പിക്കുക. പൊതുജനങ്ങള്‍ക്ക് വേണ്ടി വിവിധ പ്രോഗ്രാമുകള്‍ അവതരിപ്പിക്കും കേരളത്തിന്റെ വിദ്യാഭ്യാസ വീക്ഷണത്തിന് സെറാക്‌സ് പോലെയുള്ള പരിശ്രമങ്ങള്‍ കൂടുതല്‍ ഉണര്‍വും ദിശാബോധവും നല്‍കുമെന്ന് സറാക്‌സ് തീം സോങ് റിലീസ് ചെയ്ത രൂപതാ വികാരി ജനറാള്‍ മോണ്‍. ജിജോ ചാലക്കല്‍ പറഞ്ഞു. സാന്‍ജോ ഗ്രൂപ്പ് മാനേജര്‍ ഫാ.റെന്നി കാഞ്ഞിരത്തിങ്കല്‍, സാന്‍ജോ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ റവ ഡോ. സനല്‍ ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് കുര്യന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സെറാക്‌സിന്റെ ഫഌഗ് ഓഫില്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?