Follow Us On

07

February

2025

Friday

ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി

ദയാവധ ബില്‍ എളുപ്പത്തില്‍ പാസാവുകയില്ല; ധീരമായ നിലപാട് സ്വീകരിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ചികിത്സിച്ച് ഭേദമാക്കാനാകാത്ത മാരകരോഗം ബാധിച്ച വ്യക്തിക്ക് സ്വയം മരണം വരിക്കാനോ മരിക്കുന്നതിനായി വൈദ്യസഹായം തേടാനോ അനുമതി നല്‍കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിനെ രണ്ടായി വിഭജിച്ച് കത്തോലിക്ക വിശ്വാസിയായ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ബെയ്‌റൂ.

ഈ ബില്ലില്‍ വോട്ടെടുപ്പ് നടത്താന്‍ സമ്മര്‍ദ്ദമേറിവന്ന സാഹചര്യത്തിലാണ് വിവാദ ബില്ലിനെ ‘പാലിയേറ്റീവ് കെയര്‍, ‘മരണത്തിനുള്ള സഹായം’ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബില്ലുകളായി വിഭജിക്കാന്‍ ഫ്രാന്‍സ്വാ ബെയ്റൂ നിര്‍ദേശിച്ചത്. സ്വയമെയോ മറ്റുള്ളവരുടെ സഹായത്തോടെയോ നടത്തുന്ന ആത്മഹത്യക്ക് തത്വത്തില്‍ അനുമതി നല്‍കുന്ന ബില്ലിലെ നിര്‍ദേശത്തെ വേറിട്ട ബില്ലായി മാറ്റുന്നതിലൂടെ  യഥാര്‍ത്ഥ പാലിയേറ്റീവ് കെയര്‍ ശക്തിപ്പെടുത്താനുമുള്ള മികച്ച നീക്കമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തി.

2024 ജൂണില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ഈ ബില്ലിലെ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സ്വയമെയോ മറ്റുള്ളവരുടെ സഹായത്തോടെയോ മരിക്കാന്‍ വൈദ്യസഹായം തേടുന്നതിനുള്ള വ്യവസ്ഥകളും പാലിയേറ്റിവ് കെയര്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും ഒരുമിച്ച് ഒറ്റ ബില്ലായി അവതരിപ്പിച്ചതിലൂടെ ദയാവധത്തിന് എതിരെയുള്ള പ്രതിഷേധം ഇല്ലാതാക്കാന്‍ മാക്രോണ്‍ നടത്തിയ തന്ത്രപരമായ നീക്കത്തെ അതേ നാണയത്തില്‍ ചെറുക്കുകയാണ് പ്രധാനമന്ത്രി ബെയ്‌റൂ ചെയ്തിരിക്കുന്നത്.

കത്തോലിക്ക നിലപാടുകള്‍ സ്വീകരിക്കുന്നതിന് പേരുകേട്ട ബെയ്റൂ, സാന്ത്വന പരിചരണം ഒരു സാമൂഹിക കടമയാണെന്ന് ഊന്നിപ്പറഞ്ഞു. അതേസമയം ദയാവധത്തെക്കുറിച്ചുള്ള വിവാദ സംവാദം വ്യക്തിപരവും ധാര്‍മികവുമായ വിഷയമാണ്. ബില്‍ വിഭജിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രാജ്യത്തെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?