Follow Us On

21

June

2025

Saturday

കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ ഫെബ്രുവരി 26-ന് എറണാകുളത്ത്

കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ ഫെബ്രുവരി 26-ന് എറണാകുളത്ത്
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ (കെഎല്‍സിഎ)  53-ാമത് ജനറല്‍ കൗണ്‍സില്‍ ഫെബ്രുവരി 26ന് എറണാകുളം പിഒസിയില്‍ നടക്കും.
രാവിലെ 10ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയര്‍ത്തുന്നത്തോടെ ജനറല്‍ കൗണ്‍സില്‍ ആരംഭിക്കും.  കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികള്‍ വീതം ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി 2024 – 25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി 2024 -25 വര്‍ഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പ്രസിദ്ധികരിക്കണമെന്നും, ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ ഉള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇതര ക്രൈസ്തവ സഭകളുമായി ചേര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ സംയുക്ത പ്രക്ഷോഭ പരിപാടികളെ കുറിച്ച് ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?