Follow Us On

07

June

2025

Saturday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അഖണ്ഡ ബൈബിള്‍ പാരായണം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അഖണ്ഡ ബൈബിള്‍ പാരായണം
ബര്‍മിംഗ്ഹാം:  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ  ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് നോമ്പിനോടനുബന്ധിച്ച് അഖണ്ഡ ബൈബിള്‍ പാരായണം നടത്തുന്നു.
ഫെബ്രുവരി ഒന്‍പതാം തീയതി രാത്രി ഒന്‍പതു  മുതല്‍ പതിമൂന്നാം തീയതി രാത്രി എട്ടു വരെയാണ് അഖണ്ഡ ബൈബിള്‍ പാരായണം. രൂപതയുടെ പന്ത്രണ്ട് റീജിയനുകളിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ അഖണ്ഡ  ബൈബിള്‍ പാരായണത്തില്‍ പങ്കുചേരും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന, സമാപന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമെന്ന് വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ജീന്‍ മാത്യു എസ്.എച്ച്, പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സ കുര്യന്‍ എന്നിവര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?