കണ്ണൂര്‍: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. തയ്യില്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ വെഞ്ചരിപ്പും 116-ാം സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടത്തിന്റെ ഫലക അനാച്ഛാദനകര്‍മ്മം തുറമുഖ പുരാവസ്തു രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യാതിഥിയായിരുന്നു. മേഘാലയ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഷക്കീല്‍ അഹമ്മദ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സയിദ് സിയാദ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *