കോട്ടയം: മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു പ്രഫ. മാത്യു ഉലകം തറയെന്ന് ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍. കുടമാളൂര്‍ മുക്തിമാതാ ഓഡിറ്റോറിയത്തില്‍ പ്രഫ. മാത്യു ഉലകംതറയുടെ മൂന്നാം ചരമാവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗദ്യ-പദ്യ സാഹിത്യ മേഖലകളില്‍ അഗാധജ്ഞാനമു ണ്ടായിരുന്ന ധിഷണാശാലിയായിരുന്നു പ്രഫ. മാത്യു ഉലകംതറയെന്നും മാര്‍ തറയില്‍ അനുസ്മരിച്ചു. റേഡിയോ പ്രഭാഷകന്‍, വിമര്‍ശകന്‍, കവി, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍. തുടങ്ങി വിവിധ നിലകളില്‍ വിളങ്ങിയ പ്രഫ. മാത്യു ഉലകംതറ സാഹിത്യരംഗത്ത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാര്‍ തറയില്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, ഫാ. പ്രിന്‍സ് എതിരേറ്റുകുടിയില്‍, ഫാ. റോബിന്‍ പുതുപ്പറമ്പില്‍, വര്‍ഗീസ് ആന്റണി, ജിമ്മി മാത്യു, ജോയ്‌സ് മാത്യു, ജാസ്മിന്‍ മാത്യു, അഡ്വ. കെ.എം. സെബാസ്റ്റ്യന്‍, ജോസ് പുത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.
കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ബലിക്ക് ഫാ. സിബിച്ചന്‍ കളരിക്കല്‍ കാ ര്‍മ്മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കബറിടത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *