Follow Us On

12

March

2025

Wednesday

ഷേഷ്വാനിലെ മരിയന്‍ ബസിലിക്കയില്‍ മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന

ഷേഷ്വാനിലെ മരിയന്‍ ബസിലിക്കയില്‍ മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന

ബെയ്ജിംഗ്: ഹോങ്കോംഗ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ യാനിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനീസ് ബിഷപ്പുമാരോടൊപ്പം ചൈനയുടെ പ്രത്യേക മധ്യസ്ഥയായ ഷേഷ്വാന്‍ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അടുത്തിടെ  ഹോങ്കോംഗ് കര്‍ദിനാളന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ മര്‍മഭാഗമായിരുന്നു ഈ പ്രാര്‍ത്ഥനയെന്ന്  കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ പറഞ്ഞു. ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയിലെ ദൈവജനത്തിന്റെ മധ്യസ്ഥയായ ‘ഔവര്‍ ലേഡി ഓഫ് ഷേഷ്വാനോടുള്ള ഭക്തിയെക്കുറിച്ച് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്.

ഷേഷ്വാനിലെ മരിയന്‍ ദൈവാലയത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട ഷേഷ്വാന്‍ നാഥയുടെ ചിത്രത്തിന് മുമ്പില്‍, കര്‍ദിനാള്‍ ചൗവും ബിഷപ് ഷെന്‍ ബിനും ഒരുമിച്ച് മാര്‍പാപ്പയുടെ ആരോഗ്യത്തിനായി നടത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ഷേഷ്വാന്‍ നാഥയുടെ ബസിലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥന യുടെ ഭാഗമായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ എഴുതിയ ‘ഔവര്‍ ലേഡി ഓഫ് ഷേഷ്വാന്‍’ എന്ന പ്രാര്‍ത്ഥനയും ചൊല്ലി. ‘അത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, അത് എന്നെ ആഴത്തില്‍ സ്വാധീനിച്ചു. പ്രാര്‍ത്ഥനയ്ക്കിടെ ഞാന്‍ കരഞ്ഞു,’ കര്‍ദിനാള്‍ ചൗ പറഞ്ഞു.

ചൈനയിലെയും ഹോങ്കോംഗിലെ ബിഷപ്പുമാര്‍ തമ്മിലുള്ള കണ്ടുമുട്ടലിന്റെ യാത്ര വിശ്വാസത്തിലും പ്രത്യാശയിലും നടക്കാനും സാര്‍വത്രിക സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രചോദനമാകട്ടെ എന്ന് കര്‍ദിനാള്‍ ചൗ ആശംസിച്ചു. ഷേഷ്വാന്‍ ദൈവാലയം, ദൈവാലയത്തോടനുബന്ധിച്ച്  സ്ഥിതി ചെയ്യുന്ന രൂപതാ സെമിനാരി എന്നിവയ്ക്ക് പുറമേ, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍, ബിഷപ്ഹൗസ്, ഗുവാങ്കി പബ്ലിഷിംഗ് ഹൗസ്, ജൂബിലി തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്ത ദൈവാലയങ്ങള്‍, ചില ഇടവക സമൂഹങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളും ഷാങ്ഹായ് സന്ദര്‍ശനവേളയില്‍ ഹോങ്കോംഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

ഷേഷ്വാന്‍ നാഥയുടെ സന്നിധിയില്‍ കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ ചൈനീസ് ബിഷപ് ജോസഫ് ഷെന്‍ ബിന്നിനൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥന ഏറെ വികാരനിര്‍ഭരമായിരുന്നുവെന്ന് ഹോങ്കോംഗ് രൂപതയുടെ പ്രതിവാര ബുള്ളറ്റിനായ ഗൗിഴഗമീജീയില്‍ റിപ്പോര്‍ട്ട് ചെയ്തു. ‘സംവാദത്തിന്റെയും കൂട്ടായ്മയുടെയും പാലത്തില്‍’ ഒരുമിച്ച് നടക്കാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിച്ച സന്ദര്‍ശനമായിരുന്നു ചൈനിയിലേക്ക് ഹോങ്കോംഗ് ബിഷപ്പുമാര്‍ നടത്തിയതെന്നും ബുള്ളറ്റിനില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?