കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂര്‍വം മനസിലാക്കാന്‍ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. സീറോമലബാര്‍സഭയിലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ ജഡ്ജി മാരുടെയും നീതി സംരക്ഷകരുടെയും രൂപതകളിലെ ജുഡീഷല്‍ വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു സഭയുടെ നീതി നിര്‍വഹണ വിഭാഗത്തിന്റെ മോഡറേറ്ററായ മാര്‍ മൂലക്കാട്ട്.
മനുഷ്യന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാല്‍ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്നതാകണം സഭയിലെ നീതിനിര്‍വഹണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ആധുനിക ലോകത്തില്‍ സഭാ ട്രൈബ്യുണലുകള്‍ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളെ യോഗം വിലയിരുത്തുകയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണലിന്റെ ജഡ്ജിയായും വൈസ് പ്രസിഡന്റായും പ്രസിഡന്റായും സേവനം ചെയ്ത റവ. ഡോ. തോമസ് ആദോപ്പിള്ളിക്കു കൃത ജ്ഞതയര്‍പ്പിച്ചുകൊണ്ട് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സംസാരിച്ചു.
ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, വൈസ് പ്രസിഡന്റ് റവ. ഡോ. ജോസഫ് മുകളെപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
റവ. ഡോ. തോമസ് തെങ്ങുംപള്ളി, റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസിബിഎസ, സിസ്റ്റര്‍ ജിഷ ജോബ് എംഎസ്എംഐ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *