Follow Us On

13

May

2025

Tuesday

ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി

ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും കോടതി അസാധുവാക്കി

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ  ക്രൈസ്തവ പെണ്‍കുട്ടിയുടെ നിര്‍ബന്ധിത വിവാഹവും മതംമാറ്റവും സിവില്‍ കോടതി അസാധുവാക്കി. 11-ാം വയസു മുതല്‍ ദുരുപയോഗത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനും വിധേയയായ  പെണ്‍കുട്ടിക്കാണ് ബഹവല്‍പൂരിലെ സിവില്‍ കോടതി പുറപ്പെടുവിച്ച സുപ്രാധമായ വിധിയിലൂടെ നീതി ലഭിച്ചത്.
ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണലിന്റെയും അനുബന്ധ അഭിഭാഷകരുടെയും പിന്തുണയോടെയാണ് ഷാഹിദ ബീബി എന്ന പെണ്‍കുട്ടിയുടെ കേസ് വാദിച്ചത്. ഷാഹിദ ബീബിക്ക് 11 വയസ്സുള്ളപ്പോഴാണ്  ഒരു മുസ്ലീം പുരുഷനുമായി അമ്മ ഒളിച്ചോടിയത്. ഈ മുസ്ലീം പുരുഷന്റെ സഹോദരന് അവളെ കൈമാറി. അടുത്തിട 18 വയസ് പൂര്‍ത്തിയായ ഷാഹിദയെ നിര്‍ബന്ധിച്ച് നിയമപ്രകാരം വിവാഹം നടത്തിയെങ്കിലും നിജസ്ഥിതി തിരിച്ചറിഞ്ഞ കോടതി ഷാഹിദക്ക് നീതി നടപ്പിലാക്കി നല്‍കുകയായിരുന്നു. നിര്‍ബന്ധിത തടവിലായിരിന്ന ഷാഹിദ രണ്ട് കുട്ടികളുടെ അമ്മയാണ്.
പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള നിരവിധി രാജ്യങ്ങളില്‍ ഇന്നും ശൈശവ വിവാഹം ഒരു നിര്‍ണായക പ്രശ്നമായി തുടരുന്നുണ്ടെന്നും അടുത്ത ദശകത്തില്‍ ലോകമെമ്പാടുമുള്ള 10 കോടിയിലധികം പെണ്‍കുട്ടികള്‍ ശൈശവവിവാഹത്തിന് നിര്‍ബന്ധിതരാകാന്‍ സാധ്യതയുണ്ടെന്നും യുനിസെഫ് ഉള്‍പ്പെടെയുള്ള ആഗോള സംഘടനകള്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യവസ്ഥാപരമായ വിവേചനം, ദുര്‍ബലമായ നിയമ പരിരക്ഷകള്‍, പ്രതികാര ഭയം എന്നിവ കാരണം പാകിസ്ഥാനിലെ ന്യൂനപക്ഷ പെണ്‍കുട്ടികള്‍ ഉയര്‍ന്ന അപകടസാധ്യത നേരിടുന്നുണ്ട്. വിവാഹത്തിന് ഒരു ഏകീകൃത  പ്രായം സ്ഥാപിക്കുന്നതിനും നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും ഈ തട്ടിക്കൊണ്ടുപോകലുകളും നിര്‍ബന്ധിത വിവാഹങ്ങളും തടയാനും പാകിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഡിഎഫ് ഇന്റര്‍നാഷണലിലെ ഏഷ്യാ അഡ്വക്കസി ഡയറക്ടര്‍ തെഹ്‌മിന അറോറ ആവശ്യപ്പെട്ടു..

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?