ടെഹ്‌റന്‍/ഇറാന്‍: ഇസ്‌ളാം മതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇറാനില്‍ തടവു ശിക്ഷ. അബ്ബാസ് സൂരി, നര്‍ഗസ് നസ്രി, മെഹ്റാന്‍ ഷംലൂയി എന്നിവര്‍ക്കാണ് ദീര്‍ഘകാല തടവ്ശിക്ഷ ഇറാനിയന്‍ കോടതി വിധിച്ചത്.
തലസ്ഥാനമായ ടെഹ്റാനിലെ അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്യുകയും എവിന്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തത്. വിചാരണ നേരിടുന്നതിന് മുമ്പ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇറാനിയന്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ ഇത്രയും വലിയ ശിക്ഷ ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ആദ്യ കുഞ്ഞിനെ ഗര്‍ഭിണിയായ നര്‍ഗസ് നസ്രി (37)യെ 16 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ‘ഇസ്‌ളാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്’ പത്ത് വര്‍ഷവും, ചര്‍ച്ച് ഹൗസ് പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒരു വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. അബ്ബാസ് സൂരി (48)ക്ക് 15 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. ‘ഇസ്ലാമിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്’ പത്ത് വര്‍ഷവും ഹൗസ് ചര്‍ച്ച് പങ്കാളിത്തത്തിന് അഞ്ച് വര്‍ഷവും.
തടവു ശിക്ഷയ്ക്ക് പുറമേ, നര്‍ഗെസിനും അബ്ബാസിനും പിഴ ചുമത്തുകയും ഗ്രൂപ്പുകളില്‍ അംഗത്വമെടുക്കുന്നതില്‍ നിന്ന് വിലക്കുകയും, മോചിതമായതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ടെഹ്റാനില്‍ താമസിക്കുന്നതിനും ഇറാന്‍ വിടുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സംഗീതജ്ഞനായ മെഹ്റാന്‍ ഷംലൂയിയെ (37) പത്ത് വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചു. ‘ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്’ എട്ട് വര്‍ഷവും ഹൗസ് ചര്‍ച്ച് അംഗത്വത്തിന് 32 മാസവും. അറസ്റ്റിനിടെ ഏകദേശം 4,250 പൗണ്ട് വിലമതിക്കുന്ന അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ കണ്ടുകെട്ടിയിരുന്നു.
ഒരു വശത്ത് കര്‍ശനമായ നിരീക്ഷണം, പള്ളികളിലെ റെയ്ഡുകള്‍, ചോദ്യം ചെയ്യലുകള്‍, പിഴകള്‍, തടവ് തുടങ്ങിയ തന്ത്രങ്ങളിലൂടെ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്ന ഇറാനിയന്‍ മുസ്ലീമുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴും ഇറാനില്‍ ധാരാളമാളുകള്‍ യേശുവിനെ ധീരമായി അവരുടെ വീടുകളിലും സമൂഹങ്ങളിലും പിന്‍ചെല്ലുന്നുണ്ട് എന്ന് ഇറാനില്‍ നിന്നുള്ള വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *