കൊച്ചി: ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കുവാന്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്യോന്യം പഴിചാരാതെ സമരം ചെയ്യുന്ന ആശാവര്‍ക്കരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകളുടെ കടമ നിര്‍വഹിക്കണമെന്ന് കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *