Follow Us On

30

July

2025

Wednesday

‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍

‘സ്വര്‍ഗസ്ഥനായ പിതാവേ…’ പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’ക്ക് രണ്ടു ഗ്ലോബല്‍ അവാര്‍ഡുകള്‍
തൃശൂര്‍:  ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയുടെ സംസ്‌കൃത സംഗീത ആല്‍ബമായ ‘സര്‍വേശ’-ക്ക് രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചു. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്.
ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചത്. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആല്‍ബം പ്രകാശനം ചെയ്തത്.  പ്രഫ. പി.സി ദേവസ്യയുടെ ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍വ്വേശ’ (സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികളാണ് ആല്‍ബമാക്കിയിരിക്കുന്നത്.
ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചല്‍സ് ഓര്‍ക്കസ്ട്രയെയും പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് ‘സര്‍വേശ’ മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍,  ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.
യുട്യൂബില്‍ ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ ഈ ആല്‍ബം  കണ്ടുകഴിഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?