ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയുന്നതിന് 2013 മുതല്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 2013 ല്‍ ഞങ്ങള്‍ ഒരുമിച്ച് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താമസിപ്പിച്ച അദ്ദേഹത്തിന്റെ മുറിയുടെ രണ്ടു മുറി കഴിഞ്ഞായിരുന്നു എനിക്ക് കിട്ടിയ മുറി. ആ സമയം മുതല്‍ ആരംഭിച്ചതായിരുന്നു സൗഹൃദം.
ഭാരതസംസ്‌കാരത്തെ വളരെ ബഹുമാനിച്ചിരുന്ന ഒരു മാര്‍പാപ്പയായി അദ്ദേഹം. മാര്‍പാപ്പയുടെ നമ്മുടെ ദേശത്തോടുള്ള മതിപ്പ് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടേത് വലിയൊരു സംസ്‌കാരമാണെന്നും നമ്മുടേത് പരിഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നുമൊക്കെ പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓര്‍മിച്ചിരുന്നു.
കത്തോലിക്കാ സഭയെ സംബന്ധിച്ച് പിതാവിന്റെ നേതൃത്വം ഒരു സവിശേഷമായ നേതൃത്വമായിരുന്നു. സുവിശേഷം വീണ്ടും വായിക്കാനും സുവിശേഷത്തിലെ യേശുവിനെ നേരിട്ട് അടുത്ത് കാണാനുമുള്ള പരിശ്രമമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരമായി സഭാമക്കള്‍ക്ക് നല്‍കിയിരുന്ന ഉപദേശം.
നിങ്ങള്‍ കണ്ടുമുട്ടിയതിനെക്കാള്‍ ആഴത്തിലുള്ള ചില കാര്യങ്ങള്‍ സുവിശേഷത്തിലുണ്ട്, അത് കാണണം. സഭയ്ക്ക് വലിയ വെല്ലുവിളിയും നേതൃത്വവും അദ്ദേഹം നല്‍കി. പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം ഇക്കാലത്ത് വളരെ വിഭജിതമാകുന്ന സമൂഹത്തിന്റെ മധ്യേ അദ്ദേഹമൊരു ഐക്യത്തിന്റെ രൂപമായി എപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതോടൊപ്പം വലിയ രണ്ട് സമ്മേളനങ്ങളില്‍ – പ്രത്യേകിച്ച് യുഎഇയില്‍ നടന്ന, അബുദാബിയില്‍ നടന്ന മതാന്തര സംവാദങ്ങളില്‍ സംബന്ധിക്കുന്നന് ഇടയായിട്ടുണ്ട്. ഫ്രത്തെല്ലി തൂത്തി – നാമെല്ലാവരും സഹോദരങ്ങളാണ് എന്ന തലക്കെട്ടില്‍ ഫ്രാന്‍സിസ് പാപ്പ എഴുതിയ വളരെ പ്രഖ്യാതമായ അപ്പസ്‌തോലിക ലേഖനമുണ്ട്. തലക്കെട്ടിന്റെ പ്രത്യേകത മാത്രമല്ല, സമീപനത്തിന്റെ പ്രത്യേകതയാണ് ആ തലക്കെട്ടിനെ അങ്ങനെയാക്കിയത്. നാം എല്ലാവരും സഹോദരങ്ങള്‍. അങ്ങനെ ഒരു പുസ്തകത്തിന്റെ പേരായി ഇട്ടുവെന്നു മാത്രമല്ല അത് നമ്മുടെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്ന വിധത്തില്‍ ജീവിക്കണമെന്ന് പൊതുസമൂഹത്തെ അദ്ദേഹം ഓര്‍മിപ്പിച്ചു. ഭൂമിയെക്കുറിച്ച് നല്‍കിയിട്ടുള്ള വലിയ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ ലൗദാത്തോസി എന്ന വലിയ ലേഖനത്തില്‍ വന്നിട്ടുണ്ട്. ഭൂമിയെ ബഹുമാനിക്കുന്ന, ഭൂമിയെ കരുതുന്ന, ഭൂമിയെ അമ്മയായി പരിഗണിക്കുന്ന ഒരു സമീപനം.
മൂന്നാമത്തെ ഒരു പ്രത്യേക ഞാന്‍ മനസിലാക്കിയിട്ടുള്ളത്, അദ്ദേഹത്തിന്റെ പാവങ്ങളോടുള്ള പരിഗണനയാണ്. മുന്‍കൂട്ടി സങ്കല്‍പിക്കാനാവാത്ത ചില പ്രോട്ടോകോളുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴും പ്രകടമാക്കിയട്ടുണ്ട്. വളരെ ഹൃദ്യമാണ് അദ്ദേഹത്തോടുള്ള സംസാരം, ഇടപെടല്‍. ഫോര്‍മാലിറ്റികള്‍ ഒക്കെ മാറ്റിവച്ചാണ് അദ്ദേഹം സംസാരിക്കുക.
അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍, അടുത്ത കാലത്ത് വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നെങ്കിലും അതിനു മുന്‍പ് അദ്ദേഹത്തെ കണ്ടിട്ട് മുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ പരിശുദ്ധ പിതാവ് കൂട്ടത്തില്‍ വരും. രണ്ടാം പ്രാവശ്യം ഞാന്‍ കാണാന്‍ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, പിതാവ് വരരുത്. ലിഫ്റ്റിലേക്ക് നടന്നുവരികയാണ് നമ്മളെ യാത്രയാക്കാന്‍. അല്ല എനിക്ക് വരണം, ഈസ് എ മാന്‍ ഓഫ് ഹ്യൂമര്‍. അദ്ദേഹം പറയും, രണ്ടു കാര്യം കൊണ്ടാണ് ഞാന്‍ ലിഫ്റ്റ് വരെ വന്ന് യാത്രയാക്കുന്നത്. ഒന്ന് എന്നെ കാണാന്‍ വന്ന ആള്‍ തിരിച്ചുപോയി എന്ന് ഉറപ്പാക്കണം. വരുന്നവര്‍ ഒന്നും ഇവിടുന്നൊന്നും എടുത്തുകൊണ്ടു പോകുന്നില്ല എന്ന് ഉറപ്പുവരുത്തണം.
കര്‍ദിനാള്‍ എന്ന നിലയില്‍ കാണിക്കുന്ന ഒരു സ്‌നേഹം എന്നത് സ്വാഭാവികമായി നിങ്ങള്‍ കരുതും. എന്നാല്‍ ഒരു സാധാരണ മനുഷ്യന്‍ ചെന്നാലും ഫ്രാന്‍സിസ് മാര്‍പാപ്പ ലിഫ്റ്റില്‍ കൊണ്ട് യാത്രയാക്കിയിട്ടേ തിരികെ പോവുകയുള്ളൂ. ഇതൊരു സാധാരണ ഒരു ക്രമമല്ല ഒരു മാര്‍പാപ്പായെ സംബന്ധിച്ച്.
നമ്മുടെ സഭാപിതാക്കന്മാര്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒക്കെ പാത്രീയര്‍ക്കീസുമാര്‍ അവരെ അത്ഭുതപ്പെടുത്തിയ കാര്യം പങ്കുവച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇവര്‍ അതിരാവിലെ റെഡിയായി നില്‍ക്കുമ്പോള്‍ അവര്‍ പോകുന്ന സ്ഥലത്ത് ലിഫ്റ്റിന്റെ വാതില്‍ക്കല്‍ ഫ്രാന്‍സിസ് പാപ്പ ഉണ്ടാകും നല്ല യാത്ര ആശംസിക്കാന്‍. ഒരു കീഴ്‌വഴക്കം അങ്ങനെ സാധാരണ അവിടെ ഇല്ല. പക്ഷേ ഫ്രാന്‍സിസ് പാപ്പ അതിനെ അതിജീവിക്കുന്ന ഒരു ബന്ധത്തിന്റെ ഉടമയായി.
2013 ല്‍ മാര്‍പാപ്പയായി ഞാന്‍ ഉള്‍പ്പെടുന്ന ഈ കോണ്‍ക്ലേവ് അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോള്‍ വിനയാന്വിതനായി അദ്ദേഹം അത് സ്വീകരിക്കുന്നു. എന്ത് പേരാണ് സ്വീകരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അസീസിയിലെ ഫ്രാന്‍സിസ് എന്ന് പറയുന്നു. അതിനുശേഷം ജനാലക്കല്‍ വന്ന് ലോകത്തെ അഭിസംബോധന ചെയ്യുന്നു. അന്നുമുതല്‍ ഇന്നുവരെ ഫ്രാന്‍സിസ് പാപാപ്പ തന്റെ ജന്മനാട്ടില്‍ ഒരിക്കല്‍പോലും സന്ദര്‍ശനത്തിന് പോയിട്ടില്ല. ഞാന്‍ ഒന്നിലധികം തവണ പാപ്പയോട് ചോദിച്ചിട്ടുണ്ട് എന്നാണ് നാട്ടില്‍ പോകുന്നത്? അദ്ദേഹം പറഞ്ഞുകൊണ്ടിരുന്ന കാര്യം, സമയമുണ്ട് എന്നായിരുന്നു.
അദ്ദേഹം നാട്ടില്‍ പോയിട്ടില്ല എന്ന് ഒരു കാര്യം പറയാനല്ല ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ ആത്മീയത നമ്മള്‍ സാധാരണ അളവുകോലുകൊണ്ട് അളന്നാല്‍ ലഭിക്കാത്ത ഒരു ആത്മീയതയാണ്. ആരാണ് ഇഷ്ടപ്പെടാത്തത് മാര്‍പാപ്പ ആയതിനുശേഷം സ്വന്തം നാട്ടില്‍ പേകാന്‍. അതെന്നെ ഇപ്പോഴും, അദ്ദേഹത്തിന്റെ മരണശേഷം എന്നെ അത്ഭുതപ്പെടുത്തുന്നു- ഈസ് എ മാന്‍ ഓഫ് ഡിഫറന്‍സ്.
Leave a Comment
Your email address will not be published. Required fields are marked with *