Follow Us On

07

May

2025

Wednesday

15 ജെന്‍ഡര്‍ ഓപ്ഷന്‍സുമായി യുഎസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍ ഫോം; പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ ഫോം പിന്‍വലിച്ചു

15 ജെന്‍ഡര്‍ ഓപ്ഷന്‍സുമായി യുഎസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രൊഫൈല്‍ ഫോം; പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ ഫോം പിന്‍വലിച്ചു

കൊളംബിയ/യുഎസ്എ:  വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ 15 ജെന്‍ഡര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയ വിവാദ ഓണ്‍ലൈന്‍ ഫോം ദക്ഷിണ കരോളിനയിലെ ക്ലംസണ്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ‘സ്റ്റുഡന്റ് പ്രൊഫൈല്‍’ എന്ന് വിശേഷിപ്പിച്ച ഡ്രോപ്പ്-ഡൗണ്‍ മെനുവിലാണ്, 15 ലിംഗ ഐഡന്റിറ്റി ഓപ്ഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്:  വിദ്യാര്‍ത്ഥികളോട്  15 ജെന്‍ഡര്‍ ഓപ്ഷനില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന ഫോമിന്റെ സ്‌ക്രീന്‍ഷോട്ട്  പ്രചരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി നാന്‍സി മേസ് അടക്കമുള്ളവര്‍ സര്‍വകലാശാലയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. അതേസമയം സര്‍വകലാശാലയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന് പുറത്തുള്ള ആരോഗ്യ സേവന പോര്‍ട്ടലില്‍ ആണ് ഈ  ഓപ്ഷനുകള്‍ ലഭ്യമായിരുന്നതെന്നും, വൈദ്യശാസ്ത്ര വിദഗ്ധരുമായി ആലോചിച്ച ശേഷം ഇത് നീക്കം ചെയ്തിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു.

അമേരിക്കന്‍ പബ്ലിക് സ്‌കൂളുകളിലൂടെ ലൈംഗികത, വംശം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍  പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കാലമായി നടന്നുവരുന്നുണ്ട്. സ്‌കൂള്‍ ലൈബ്രറികള്‍, പഠന മെറ്റീരിയലുകള്‍ തുടങ്ങി അത്ലറ്റിക്ക് മത്സരങ്ങള്‍ വരെ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാനുളള വേദിയാക്കി മാറ്റുന്നു. കൂടാതെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ ‘ലിംഗമാറ്റം’ നടത്തുന്നതും സമൂഹത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. അത്തരം അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിക്കുന്ന അധ്യാപകരോട് സ്‌കൂളുകള്‍ ശത്രുതാ  മനോഭാവത്തോടെ പെരുമാറുകയും ചില സമയങ്ങളില്‍ അവരെ പുറത്താക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ട്രംപ് ഭരണകൂടം വിദ്യാഭ്യാസത്തെ അരാഷ്ട്രീയവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിഎല്‍ജിബിറ്റി. ജെന്‍ഡര്‍ ഐഡിയോളജി പോലുളള ആശയങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് പുരുഷനും സ്ത്രീക്കും പുറമെ മറ്റ് ലിംഗങ്ങളിലുള്ളവരാണെന്ന്  അവകാശപ്പെടുന്നവരെ പിന്തുണയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നീക്കം ചെയ്യാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. നിലവില്‍ ഫെഡറല്‍ ജഡ്ജിമാര്‍ ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?