കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്‍ക്കൊണ്ടുകൊണ്ട് സഭയെയും സമൂഹത്തെയും നയിക്കുവാന്‍ പാപ്പയ്ക്ക് കഴിയട്ടെ. പരിശുദ്ധ പിതാവ് തന്റെ അഭിസംബോധന സന്ദേശത്തില്‍ വ്യക്തമാക്കിയതുപോലെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ ലോകത്തെ ഒന്നിച്ചു കൂട്ടുവാനും നയിക്കുവാനുമുള്ള സഭയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനാത്മകമായ നേതൃത്വം നല്‍കാന്‍ പാപ്പക്ക് സാധിക്കട്ടെ എന്ന് അനുമോദനസന്ദേശത്തില്‍ ആശംസിച്ചു.
തെക്കേ അമേരിക്കയില്‍ ദീര്‍ഘകാലം മിഷണറിയായി ശുശ്രൂഷ ചെയ്ത പാപ്പയുടെ അനുഭവസമ്പത്ത് സാര്‍വത്രിക സഭയ്ക്കുവേണ്ടിയുള്ള തന്റെ പ്രധാനാചാര്യ ശുശ്രൂഷയില്‍ പിന്‍ബലവും മുതല്‍കൂട്ടുമാകട്ടെയെന്ന് ആശംസിക്കുന്നു. കേരളം സന്ദര്‍ശിക്കുകയും കേരളസഭയെ അടുത്തറിയുകയും ചെയ്തിട്ടുള്ള പാപ്പയ്ക്ക് കേരള വിശ്വാസസമൂഹത്തിന്റെ വിധേയത്വവും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *