Follow Us On

30

June

2025

Monday

ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍; ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

ലിയോ 14 ാമന്‍ മാര്‍പാപ്പ കറതീര്‍ന്ന മരിയഭക്തന്‍;  ബിഷപ്പായിരുന്നപ്പോള്‍ രൂപതയെ ഫാത്തിമ നാഥയ്ക്ക് സമര്‍പ്പിച്ചു

ചിക്ലായോയിലെ ബിഷപ്പായിരുന്നപ്പോള്‍, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ,  തന്റെ രൂപതയെ ഫാത്തിമ മാതാവിന് സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന  നടത്തിയ സംഭവം അനുസ്മരിച്ച് ചിക്ലായോ രൂപത വൈദികന്‍. പോര്‍ച്ചുഗലിലെ ഫാത്തിമ ദൈവാലയത്തില്‍ നിന്ന് വിശിഷ്ടമായ ഒരു മരിയന്‍ ചിത്രം ചിക്ലായോയിലേക്ക് എത്തിച്ച അവസരത്തിലാണ് ഈ പ്രതിഷ്ഠ നടത്തിയതെന്ന് ചിക്ലായോയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ജോര്‍ജ് മില്ലന്‍ പറഞ്ഞു.
ചിക്ലായോ നഗരത്തിലെ ക്രൈസ്തവര്‍ മരിയ ഭക്തിക്ക് വളരെ പ്രാധാന്യം നല്കുന്നവരാണ്. 16 ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍  ഇവിടുത്തെ ഈ നഗരത്തിന് ‘ഔര്‍ ലേഡി ഓഫ് ദി വാലീസ് ഓഫ് ചിക്ലായോ’ എന്ന നാമം നല്‍കിയത് ഇവിടുത്തെ ജനങ്ങള്‍ക്ക് മാതാവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമായാണ്. മരിയഭക്തനായ മാര്‍പാപ്പ ഗ്വാഡലൂപ്പ മാതാവിന്റെയും ലൂര്‍ദ് മാതാവിന്റെയും കര്‍മല മാതാവിന്റെയും തിരുനാള്‍ദിനങ്ങളില്‍  ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും ഫാ. ജോര്‍ജ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?