Follow Us On

17

May

2025

Saturday

പാപ്പായുടെ സ്ഥാനാരോഹണം, പാപ്പാ പാലീയവും ”മുക്കുവന്റെ മോതിരവും” സ്വീകരിക്കും!

പാപ്പായുടെ സ്ഥാനാരോഹണം,  പാപ്പാ പാലീയവും ”മുക്കുവന്റെ മോതിരവും”  സ്വീകരിക്കും!

വത്തിക്കാന്‍ സിറ്റി: മെയ് 8ന് പത്രോസിന്റെ 266ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അര്‍പ്പിക്കും.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267ാമത്തെ പാപ്പായായ ലിയൊ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക.

പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ അല്പസമയം പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും ചെയ്തതിനു ശേഷമാണ് പ്രദക്ഷിണമായി ബലിവേദിയിലെത്തുക. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അകത്ത് ഈ കബറിടത്തിലുള്ള ഈ ചടങ്ങ് റോമിന്റെ മെത്രാനായ പാപ്പായ്ക്ക് അപ്പോസ്തലന്‍ പത്രോസുമായും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നതാണ്.

കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിന്‍ രോമത്താല്‍ നിര്‍മ്മിതവും, കഴുത്തു ചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിന്റെ മദ്ധ്യഭാഗത്തു കൂടെ മുന്നോട്ടു നീണ്ടു കിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും സഹോദരങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേല്പിക്കപ്പെട്ട ദൗത്യത്തെ, പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിന്റെ മൂല്യമുള്ള, ‘വലിയ മുക്കുവന്റെ മോതിരവും’ പാപ്പാ ഈ ദിവ്യബലിമദ്ധ്യേ സ്വീകരിക്കും. ലത്തീന്‍ഗ്രീക്ക് ഭാഷകളില്‍ സുവിശേഷപാരായണത്തിനു ശേഷമായിരിക്കും പാപ്പാ തന്റെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിക്കുക.

ഭിന്ന ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള, മെത്രാന്‍, വൈദികന്‍, ഡീക്കന്‍ എന്നീ വ്യത്യസ്ത പദവികളിലുള്ള, മൂന്നു കര്‍ദ്ദിനാളാന്മാര്‍ ആയിരിക്കും ഈ ചടങ്ങ് നിര്‍വ്വഹിക്കുക. പാപ്പായെ പാലീയം അണിയിക്കുക ഡീക്കന്‍ കര്‍ദ്ദിനാളായിരിക്കും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ടവന്റെ മേല്‍ കര്‍ത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരിക്കുന്നതിനായി വൈദിക കര്‍ദ്ദിനാള്‍ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം പ്രാര്‍ത്ഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും പാപ്പാ മോതിരം സ്വീകരിക്കുക. മെത്രാന്‍ കര്‍ദ്ദിനാളായിരിക്കും പാപ്പായ്ക്ക് ഇതു നല്കുക. പാലീയവും മോതിരവും സ്വീകരിച്ചതിനു ശേഷം പാപ്പാ സുവിശേഷമേന്തി ദൈവജനത്തെ ആശീര്‍വ്വദിക്കും തദ്ദനന്തരം ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പേര്‍, ദൈവജനത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തുകൊണ്ട്, പാപ്പായോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും. അതിനു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കുകയും ദിവ്യബലി തുടരുകയും ചെയ്യും.

പാപ്പാ തന്റെ ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്ന ദിവ്യകാരുണ്യ ആഘോഷം, കത്തോലിക്കാ സഭയുടെ ഇടയന്റെ ‘പത്രോസിനടുത്ത ശുശ്രൂഷയുടെ’ മാനം അടിവരയിട്ടു കാട്ടുന്നതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?