വിശുദ്ധ കാതറിന്‍ ഡ്രെക്‌സലിന്റെ (1858-1955) സ്മരണാര്‍ത്ഥം ഡ്രെക്‌സെല്‍ റൂട്ട് എന്ന് പേരിട്ട ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥയാത്രയ്ക്ക് ഇന്‍ഡ്യാനാപൊളിസില്‍ ഉജ്വലതുടക്കം. അമേരിക്കന്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍, യേശുക്രിസ്തുവിലും ദിവ്യകാരുണ്യത്തിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുവര്‍ഷ പദ്ധതിയുടെ ഭാഗമാണ് രാജ്യത്തുടനീളമുള്ള ആറ് ആഴ്ചത്തെ ഈ പ്രയാണം.
ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സി. തോംസണ്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് തീര്‍ത്ഥയാത്രയ്ക്ക് ഔദ്യോഗിക തുടക്കമായത്. ആയിരക്കണക്കിന് വിശ്വാസികളും പുരോഹിതരും സന്യസ്തരും ഈ വര്‍ഷത്തെ യാത്രയ്ക്കായി അണിനിരന്നു.
‘പെര്‍പെച്വല്‍ പില്‍ഗ്രിംസ്’എന്നറിയപ്പെടുന്ന, എട്ട് യുവ തീര്‍ത്ഥാടകര്‍, 3,300 മൈല്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍, ദിവ്യകാരുണ്യത്തോടൊപ്പം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലൂടെ, പ്രയാണം നടത്തും. ഈ തീര്‍ത്ഥയാത്ര, ജൂണ്‍ 22 ഞായറാഴ്ച, ദിവ്യകാരുണ്യ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ അവസാനിക്കും.
ദിവസേനയുള്ള കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ ഘോഷയാത്രകള്‍, വിശ്വാസ സാക്ഷ്യ പ്രഭാഷണങ്ങള്‍, പെര്‍പെച്വല്‍ തീര്‍ത്ഥാടകരുമായുള്ള കൂട്ടായ്മ, വിരുന്ന് തുടങ്ങിയവ തീര്‍ത്ഥാടന യാത്രയുടെ ഭാഗമായി ഉണ്ടാകും.
കത്തോലിക്കാ സഭ ഈ വര്‍ഷം പ്രത്യാശയുടെ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നതിനാല്‍ ഡ്രെക്‌സല്‍ റൂട്ടിന്റെ ശ്രദ്ധ, പ്രത്യാശയിലും, രോഗശാന്തിയിലും ആണ്. പള്ളികള്‍ മാത്രമല്ല, ജയിലുകളും നഴ്‌സിംഗ് ഹോമുകളും സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും കണ്ടെത്തുകയും രോഗശാന്തി ആവശ്യമുള്ള ഒരു ലോകത്തിലേക്ക് ക്രിസ്തു കേന്ദ്രീകൃത ശ്രദ്ധ കൊണ്ടുവരികയും ചെയ്യുക എന്നതാണ് എന്നു ആര്‍ച്ച് ബിഷപ്പ് തോംസണ്‍ പറഞ്ഞു.
നമ്മെ നയിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നവന്‍ അവനാണ് എന്ന ഉറച്ച ബോധ്യം ലോകത്തിനു നല്‍കിക്കൊണ്ട്, വഴിയും സത്യവും ജീവനും ആയ യേശുക്രിസ്തു പ്രഘോഷിക്കപ്പെടുകയും ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്നു.
Leave a Comment
Your email address will not be published. Required fields are marked with *