Follow Us On

07

January

2026

Wednesday

അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി.വാൻസും, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോയും മാർപാപ്പയുമായി  കൂടിക്കാഴ്ച നടത്തി

സ്ഥാനരോഹണ ചടങ്ങുകൾക്ക് ശേഷം ലിയോ XIV മാർപാപ്പ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവരുമായി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി.

അമേരിക്കയുമായുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും, മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ചര്‍ച്ചചെയ്യാനും സാധിച്ചു.

സംഘർഷ മേഖലകളിൽ മാനുഷിക നിയമവും അന്താരാഷ്ട്ര നിയമവും ബഹുമാനിക്കപ്പെടുമെന്നും ഉൾപ്പെട്ട കക്ഷികൾക്കിടയിൽ ചർച്ചയിലൂടെയുള്ള ഒരു പരിഹാരം ഉണ്ടാകുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും പോപ്പുമായി വത്തിക്കാനിൽ ചേർന്ന ചർച്ച, സമാധാനത്തിനും അനുരഞ്ജന പ്രക്രിയകൾക്കും പിന്തുണ നൽകുന്നതിൽ സഭയും ഭരണകൂടവും തമ്മിലുള്ള സഹകരണത്തെ എടുത്തുകാണിച്ചു.

“സുരക്ഷ, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളിൽ” പ്രത്യേക ശ്രദ്ധ ചെലുത്തി കൊളംബിയയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അവർ ചർച്ച ചെയ്തുവെന്ന്  പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

ലോക-സമാധാനം ശക്തിപ്പെടുത്താനുള്ള മാർപാപ്പയുടെ പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടുന്നതായിരുന്നു ലോകനേതാക്കളോടൊപ്പമുള്ള കൂടിക്കാഴ്ചകൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?