Follow Us On

20

May

2025

Tuesday

ചന്ദനത്തിര നിര്‍മ്മാണത്തില്‍ നിന്ന് സന്യാസത്തിലേക്ക്

ചന്ദനത്തിര നിര്‍മ്മാണത്തില്‍ നിന്ന് സന്യാസത്തിലേക്ക്

കെറുബാടി, ഒഡീഷ: ഭുവനേശ്വറില്‍ ചന്ദനത്തിര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന 22 വയസുകാരിയായ പുഷ്പാഞ്ജലി നായക് ഇനി സന്യാസിനി. ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയിലെ ഡാരിങ്ബാടി ഹോളി റോസറി പാരിഷ് കീഴിലുള്ള സെന്റ് ജോസഫ് സബ്‌സ്റ്റേഷന്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മത്തിലാണ് പുഷ്പാഞ്ജലി കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കാര്‍മലേറ്റ്  (സിടിസി) സന്യാസിനിയായി നിത്യവ്രതം സ്വീകരിച്ചത്.

പരേതനായ കസ്പതിയുടേയും മുക്തിലോത നായകിന്റേയും അഞ്ചുമക്കളില്‍ നാലാമതായി 2002 നവംബറിലാണ് പുഷ്പാഞ്ജലി ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുമൂലം പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ 2019 ല്‍ ഭുവനേശ്വറില്‍ ചന്ദനത്തിര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി തുടങ്ങി.
‘കുടുംബത്തെ സഹായിക്കാനായി ചന്ദനത്തിര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തപ്പോള്‍, ദൈവം എന്നെ പ്രത്യേകമായി വിളിച്ചുവെന്ന് എനിക്ക് അനുഭവപ്പെട്ടു. ദൈവത്തിനും ജനങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിക്കാനായ ഈ വിളിക്ക് നന്ദി,’ സിസ്റ്റര്‍ പുഷ്പാഞ്ജലി പറഞ്ഞു.

പുഷ്പാഞ്ജലിയുടെ അമ്മ മുക്തിലോത നായക്, ചടങ്ങില്‍ പങ്കെടുത്ത് അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു: ‘മകളുടെ കഠിന പരിശ്രമം ഇന്ന് ദൈവ സേവനത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിന് ഇത് വലിയ പ്രചോദനമാണ്,’ അവര്‍ പറഞ്ഞു. ‘ദൈവവിളി സമ്പത്തോ ചുമതലകളോ നോക്കാറില്ല. വൃദ്ധനോ അനാഥനോ എന്നതല്ല വിഷയം; ദൈവം എല്ലാ ഹൃദയങ്ങളിലേക്കും താന്‍ ആഗ്രഹിക്കുന്നപോലെ വിളിക്കുന്നു’ ചടങ്ങിനിടെ നടത്തിയ സന്ദേശത്തില്‍ ഫാ. ജെറം നായക് പറഞ്ഞു.

കേരളത്തില്‍ 1866 ല്‍ ദൈവദാസിയായ മദര്‍ എലീശ്വാ സ്ഥാപിച്ച ഈ കോണ്‍ഗ്രിഗേഷന്‍ പെണ്‍കുട്ടികളും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്നവര്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിലും അശരണര്‍ക്കായുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
കത്തോലിക്ക വിശ്വാസം ഇവിടെ എത്തിയതിന്റെ 110 വര്‍ഷം മെയ് 1 ന് ആചരിച്ച കെറുബാടി ഗ്രാമത്തിന് ഇത് ഒരു ആത്മീയ നേട്ടമാണ്. ഇതുവരെ ഒരു ബിഷപ്പിനെയും 15 സന്യാസിനിമാരെയും 5 വൈദികന്മാരെയും ഈ ഗ്രാമം നല്‍കിട്ടുണ്ട്. പുഷ്പാഞ്ജലിയുടെ ജീവിതവും അതിന്റെ ദൈവനിര്‍മ്മിത വഴികളും ഒഡീഷയിലെ അനേകം യുവതിമാര്‍ക്കും യുവാക്കളും അനുപ്രേരണയായിത്തീര്‍ന്നിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?