Follow Us On

02

November

2025

Sunday

ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’

ക്രൈസ്തവ ചലച്ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ പുതിയ പ്ലാറ്റ്‌ഫോം ‘ക്രെഡോ’

വിശ്വാസ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന ചലച്ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും സ്ട്രീം ചെയ്യാന്‍ രൂപപ്പെടുത്തിയ ക്രെഡോ എന്ന പുതിയ പ്ലാറ്റ്ഫോം മെയ് 28 മുതല്‍ ലോകവ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ‘കാര്‍ലോ അക്യുട്ടിസ്’ ഡോക്യുമെന്ററിയുടെ സ്രഷ്ടാക്കളാണ് ക്രെഡോ എന്ന പുതിയ ആഗോള കാത്തലിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്.  ടിം മോറിയാര്‍ട്ടിയാണ് ഈ പുത്തന്‍ ആശയത്തിന് പിന്നില്‍.

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’ എന്ന ഡോക്യുമെന്ററി ആയിരിക്കും ആദ്യം ക്രെഡോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് സുവിശേഷം പ്രചരിപ്പിച്ച ആദ്യ വിശുദ്ധന്റെ ജീവിതം വിവരിക്കുന്ന ഈ സിനിമ തങ്ങളുടെ ലോഞ്ച് ശീര്‍ഷകം തന്നെയെന്ന് മോറിയാര്‍ട്ടി പറയുന്നു.

ഈ വര്‍ഷാവസാനം, ‘ലിയോ XIV: ഒരു പോണ്ടിഫിന്റെ പാത’ എന്ന  ഡോക്യുമെന്ററി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ട്. കാസില്‍ടൗണ്‍ മീഡിയയുടെ ഏറ്റവും പുതിയ പ്രോജക്റ്റായ ഈ ഡോക്യുമെന്ററി പുതിയ പാപ്പയെ അടുത്തറിയാനുള്ള അവസരമാകും. ലിയോ പാപ്പയുടെ ചിക്കാഗോയിലെ ജീവിതം മുതല്‍ അദേഹത്തിന്റെ മിഷനറി ജീവിതം, കര്‍ദിനാള്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളുടെയും ഒപ്പം പ്രവര്‍ത്തിച്ചവരുടെയും അനുഭവങ്ങള്‍ ഇവയെല്ലാം കോര്‍ത്തിണക്കുന്ന ഒരു മികച്ച ദൃശ്യാനുഭവമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

കത്തോലിക്കാ പ്രേക്ഷകര്‍ക്ക് ഏറ്റവും  മികച്ച ദൃശ്യാനുഭവം നല്‍കുന്നതിനാണ് ക്രെഡോ രൂപകല്‍പ്പന ചെയ്തതെന്ന് ടിം മൊരാര്‍ട്ടി പറഞ്ഞു. മനോഹരമായി നിര്‍മ്മിച്ച ആത്മീയ സിനിമകള്‍ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി ആസ്വദിക്കാനാകും.  ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും, പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനും, സബ്സ്‌ക്രിപ്ഷന്‍ ഇല്ലാതെ പ്രദര്‍ശനം നടത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കും.കമ്പ്യൂട്ടറുകളിലും, മൊബൈല്‍ ഉപകരണങ്ങളിലും, സ്മാര്‍ട്ട് ടിവികളിലും ക്രെഡോ സ്ട്രീമിങ് ലഭ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?