Follow Us On

31

May

2025

Saturday

ഖത്തറില്‍ 133 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

ഖത്തറില്‍ 133 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു
ഖത്തര്‍: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തില്‍ 133 കുട്ടികള്‍  ആദ്യകുര്‍ബാന സ്വീകരിച്ചു.  മാനന്തവാടി രൂപതയുടെ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം  മുഖ്യകാര്‍മികത്വം വഹിച്ചു.
ഇടവകവികാരി ഫാ. ബിജു മാധവത്ത്, സഹവികാരിമാരായ ഫാ. ജോയ്‌സണ്‍ ഇടശേരി,  ഫാ. തോമസ് പൊരിയത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ 16-ാം വാര്‍ഷികം പിറ്റേന്ന് ആഘോഷിച്ചു. ഫാ. പോള്‍ രാജ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍  മാര്‍ ജോസ് പൊരുന്നേടം മുഖ്യാതിഥിയായിരുന്നു.
ഫാ. ബിജു മാധവത്ത്,  ഫാ. ജോയ്‌സണ്‍ ഇടശേരി, ഫാ. തോമസ് ടോം, റോയ് ജോര്‍ജ്, ഡോ. മോഹന്‍തോമസ്, ജിജി മോന്‍ബേബി, ഡേവിസ് എടക്കളത്തൂര്‍, ജോയ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?