Follow Us On

03

June

2025

Tuesday

കെസിബിസി വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്നിന് തുടങ്ങും

കെസിബിസി വര്‍ഷകാല സമ്മേളനം ജൂണ്‍ മൂന്നിന് തുടങ്ങും
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി)  വര്‍ഷകാലസമ്മേളനം ജൂണ്‍ മൂന്നു മുതല്‍ അഞ്ചുവരെ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍ നടക്കും.
 മൂന്നിന് രാവിലെ 10ന് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
 കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. ‘സിനഡാത്മകത പരിപോഷിപ്പിക്കുന്നതില്‍ സന്യസ്ത സമൂഹ നേതാക്കളുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. സാജു ചക്കാലക്കല്‍ ക്ലാസ് നയിക്കും.
ഉച്ചയ്ക്ക് 12 മണിക്കുള്ള സമ്മേളനത്തില്‍ പിഒസി മലയാളം ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രഫ. എം.കെ. സാനുവിന് നല്‍കികൊണ്ട് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പ്രകാശനം ചെയ്യും.
വൈകുന്നേരം അഞ്ചിന്  കെസിബിസി സമ്മേളനം ആരംഭിക്കും. 4,5 തീയതികളില്‍ സഭാ നവീകരണത്തെക്കുറിച്ചും, ജൂബിലി വര്‍ഷം- 2025 ആഘോഷത്തെക്കുറിച്ചും, സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക  വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?