പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ ചിയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സണ്ഡേസ്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണം നടത്തുകയും ഇടവകയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
യോഗം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്കുടി അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി സിജു തോട്ടത്തില്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം എല്‍ദോസ്, ഡീക്കന്‍ ബിബിന്‍, ഡീക്കന്‍ എബി, കെ. പി എല്‍ദോസ്, കെ.ഒ അബ്രഹാം, സെക്രട്ടറി അബ്രഹാം ചുമതയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *