Follow Us On

06

June

2025

Friday

കുടുംബത്തിലെ ഐക്യം ഏറ്റവും വലിയ നന്മ: ലിയോ 14-ാമന്‍ മാര്‍പാപ്പ

കുടുംബത്തിലെ ഐക്യം ഏറ്റവും വലിയ നന്മ: ലിയോ 14-ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്ക് ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് കുടുംബത്തിലെ ഐക്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമുത്തച്ഛന്‍മാരുടെയും വയോധികരുടെയും ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ആഘോഷകരമായ വിശുദ്ധ കുര്‍ബാനയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

കുടുംബങ്ങള്‍ മനുഷ്യരാശിയുടെ ഭാവി നിശ്ചയിക്കുന്ന ഇടങ്ങളാണെന്ന്  പാപ്പ പറഞ്ഞു.  നമ്മുടെ കുടുംബങ്ങളിലും നമ്മള്‍ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന സ്ഥലങ്ങളിലും  ഐക്യം കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ലോകത്തിന് സമാധാനം നല്‍കുന്നതിന് കുടുംബങ്ങള്‍ക്കിടയിലെ ഐക്യവും വിശ്വാസവും വളരെ പ്രധാനമാണ്. സംഘര്‍ഷങ്ങളും വിയോജിപ്പുകളും നിറഞ്ഞ ഒരു ലോകത്ത്, ക്രിസ്തുവിന്റെ സ്‌നേഹം സ്ഥാപിക്കാന്‍ മാര്‍പാപ്പ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. നമ്മള്‍ ഇത് ചെയ്താല്‍, സമൂഹത്തിലും ലോകത്തിലെ  എല്ലാ മനുഷ്യര്‍ക്കും അത് സമാധാനത്തിന്റെ അടയാളമായിരിക്കും. കുടുംബങ്ങള്‍ മനുഷ്യരാശിയുടെ ഭാവിയുടെ കളിത്തൊട്ടിലായതിനാല്‍ ഇത് വീട്ടില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് പാപ്പ പറഞ്ഞു.

ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ‘ഏകീകരിക്കുന്നതും അനുരഞ്ജിപ്പിക്കുന്നതുമായ ശക്തി’ ഉള്ള വിവാഹ ഉടമ്പടി ബഹുമാനിക്കപ്പെടണം. വിവാഹം ഒരു ആദര്‍ശമല്ല, മറിച്ച് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അളവുകോലാണ്. കുടുംബം തലമുറതലമുറയായി വിശ്വാസം കൈമാറുന്ന സ്ഥലമാണ്. കുടുംബമേശയില്‍ ഭക്ഷണം പങ്കിടുന്നതുപോലെയും, ഹൃദയങ്ങളില്‍ സ്‌നേഹം പകരുന്നതുപോലെയും വിശ്വാസവും പകരപ്പെടണമെന്ന് പാപ്പ  പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?