Follow Us On

25

December

2025

Thursday

പരിസ്ഥിതി ദിനാചരണവുമായി കത്തോലിക്ക കോണ്‍ഗ്രസ്

പരിസ്ഥിതി ദിനാചരണവുമായി കത്തോലിക്ക കോണ്‍ഗ്രസ്
തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം നടത്തി.
വിഷരഹിത അടുക്കളത്തോട്ടത്തിലൂടെ ആരോഗ്യം സംരക്ഷിക്കുകയും പുതു തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ആശയത്തോടെയാണ് പരിസ്ഥിതിദിനാഘോഷം നടത്തിയത്.
പള്ളിയങ്കണത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഇടവക വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി  കൈക്കാരന്‍ സണ്ണി കെ.എക്ക് പച്ചക്കറി വിത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ.ജോഫിന്‍ അക്കരപട്ട്യേക്കല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി.  ഭാരവാഹികളായ ജെസി വര്‍ഗീസ്, ലൂയീസ് താണിക്കല്‍, ആല്‍ഡ്രിന്‍ ജോസ്, എ.സി ജോസഫ്, ഷാജു മാളിയേക്കല്‍, ഷാലി ഫ്രാന്‍സിസ്, വിന്‍സെന്റ് കുണ്ടുകുളങ്ങര, ഗ്ലാഡിസ് ഫെന്നി എന്നിവര്‍ പ്രസംഗിച്ചു .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?