Follow Us On

07

June

2025

Saturday

ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തം:

ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തം:
എറണാകുളം: ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്ക കോണ്‍ഗ്രസ്, ഫാമിലി അപ്പോസ്‌തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊ-ലൈഫ്, അല്മായ ഫോറങ്ങള്‍ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡല്‍ കമ്മീഷന്റെ മീറ്റിംഗ് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് നടത്തി മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. എപ്പി സ്‌കോപ്പല്‍ അംഗങ്ങളായ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റവ.ഡോ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫിലിപ്പ് കവിയില്‍  എന്നിവര്‍ പ്രസംഗിച്ചു.
മനുഷ്യ മഹത്വത്തിനും  ജീവന്റെയും കുടുംബ സംവിധാനത്തിന്റെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമായ സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണവും ക്രിയാത്മകമായ ഇടപെടലുകളും നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?