Follow Us On

07

June

2025

Saturday

ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തി

ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ദൈവാലയത്തില്‍  ആദ്യകുര്‍ബാന സ്വീകരണം നടത്തി
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഗാര്‍ലാന്റ്: ചിക്കാഗോ രൂപതയിലെ ഗാര്‍ലാന്റ് സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദൈവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും നടന്നു.
ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്  മുഖ്യകാര്‍മികനായി.  വികാരി  ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. ജോര്‍ജ് വാണിയപ്പുരക്കല്‍  എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.  പതിനെട്ടു  കുട്ടികളാണ്  ഇത്തവണ ആദ്യകുര്‍ബാന സ്വീകരിച്ചത്.
സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ  സിസ്റ്റര്‍ സ്‌നേഹ റോസ് കുന്നേല്‍ എസ്എബിഎസ്, ബ്ലെസി ലാല്‍സണ്‍, ആഷ്ലി മൈക്കിള്‍, ജോമോള്‍ ജോര്‍ജ്, ജോയല്‍ കുഴിപ്പിള്ളില്‍, ബ്രെറ്റി ഡിസൂസ എന്നിവര്‍  കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും, അമോദ് അഗസ്റ്റിന്‍, റിച്ചാ ഷാജി  പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?